ജകാർത്ത: ഇന്തോനേഷ്യയിൽ ക്രൈസ്തവ ദേവാലയത്തിനു പുറത്ത് നടന്ന ചാവേർ സ്ഫോടനത്തിൽ നവദമ്പതികൾ സംശയനിഴലിൽ. തെക്കൻ സുലാവെസി പ്രവിശ്യയിലുള്ള മകസാറിൽ താമസിക്കുന്ന ഇവർ ആറുമാസം മുമ്പ് വിവാഹിതരായവരാണെന്നും പൊലീസ് ഇവരുടെ വീട്ടിൽ പരിശോധന നടത്തിവരുകയാണെന്നും ദേശീയ പൊലീസ് വക്താവ് ആർഗോ യുവാനോ പറഞ്ഞു.
ഇന്തോനേഷ്യയിൽ ചാവേർ ബോംബാക്രമണങ്ങൾ നടത്തുന്ന ജമാ അൻശറൂത്തുദ്ദൗല പ്രവർത്തകരാണ് ഇരുവരുമെന്ന് സംശയമുള്ളതായും അന്വേഷണ സംഘം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.