ന്യൂസിലൻഡിൽ വോട്ടിങ് പ്രായം 16 ആക്കാൻ നീക്കം

വെലിങ്ടൺ: ന്യൂസിലൻഡിൽ വോട്ടവകാശത്തിനുള്ള കുറഞ്ഞ പ്രായം 16 ആക്കാൻ നീക്കം. വിഷയം പാർലമെന്റിൽ ചർച്ചചെയ്യണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജ്യം ഇത്തരമൊരു നീക്കത്തിന് മുതിരുന്നത്. 75 ശതമാനം എം.പിമാരുടെ പിന്തുണയുണ്ടെങ്കിലേ പ്രായം കുറക്കുന്നതിന് നിയമനിർമാണം നടത്താൻ കഴിയൂ.

താൻ അനുകൂലമാണെന്നും എന്നാൽ, തന്റെയോ സർക്കാറിന്റെയോ മാത്രം താൽപര്യംകൊണ്ട് നിയമനിർമാണം സാധ്യമല്ലെന്നും പ്രതിപക്ഷംകൂടി സഹകരിക്കണമെന്നും പ്രധാനമന്ത്രി ജസീന്ത ആർഡേൻ പറഞ്ഞു. 16 വയസ്സിൽ വോട്ടവകാശം നൽകണമെന്നാവശ്യപ്പെട്ട് കൗമാരക്കാർ പ്രചാരണം നടത്തുന്നുണ്ട്. ഇതിന് പ്രതിപക്ഷം എതിരു പറഞ്ഞിട്ടില്ല. ഓസ്ട്രിയ, ബ്രസീൽ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിൽ 16 വയസ്സുള്ളവർക്ക് വോട്ടവകാശമുണ്ട്.

Tags:    
News Summary - New Zealand to raise voting age to 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.