യു​.കെയിൽ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം; 16 പേർക്ക്​ രോഗം

ലണ്ടൻ: യു​.കെയിൽ പടർന്നുപിടിച്ച്​ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം. 16 പേർക്കാണ്​ ഇതുവരെ പുതിയ വകഭേദം സ്​ഥിരീകരിച്ചിരിക്കുന്നത്​. ബി.1.621 എന്നാണ്​ പുതിയ വ​കഭേദത്തിന്​ പേരിട്ടിരിക്കുന്നത്​. ഇതിനെക്കുറിച്ച്​ കൂട​ുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും കൂടുതൽ പഠനങ്ങൾ ആവശ്യമായിവരുമെന്നും പബ്ലിക്​ ഹെൽത്ത്​ ഇംഗ്ലണ്ട്​ പറഞ്ഞു.

പുതിയ വകഭേദത്തിന്​ വാക്​സിൻ ഫലപ്രദമാകുമോയെന്ന കാര്യം പരിശോധിച്ചുവരികയാണ്​ അധികൃതർ. ഇത്​ എത്രമാത്രം അപകടകരമാ​കുമെന്നോ, വ്യാപന ശേഷിയെക്കുറിച്ചോ​ ഇപ്പോൾ പറയാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.

യു.കെയിൽ ആദ്യമായാണ്​ ബി.1.621 വകഭേദം സ്​ഥിരീകരിക്കുന്നതെങ്കിലും ലോകത്ത്​ ആദ്യമായല്ല ഇത്​ റിപ്പോർട്ട്​ ചെയ്യുന്നത്​.​ ​ജനുവരിയിൽ കൊളംബിയയിൽ ഈ വകഭേദം കണ്ടെത്തിയിരുന്നു.

'വിദേശയാത്രകളുമായാണ്​ മിക്ക കേസുകളും ബന്ധപ്പെട്ടിരിക്കുന്നത്​. ഈ വകഭേദത്തിന്‍റെ സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല' - ഇൻഡിപെൻഡന്‍റ്​ റിപ്പോർട്ട്​ ചെയ്​തു.

ആഴ്ചകളായി യു.കെയിൽ കോവിഡ്​ വ്യാപനം വളരെ വേഗത്തിലായിരുന്നു. കൊറോണ വൈറസിന്‍റെ ഡെൽറ്റ വകഭേദമാണ്​ ഇവിടെ പടരുന്നത്​. 

Tags:    
News Summary - New Covid variant found in UK, 16 cases detected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.