കോവിഡിന്‍റെ പുതിയ വ​കഭേദം 'ലാംഡ' 29 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

ജെനീവ: ലോകത്ത്​ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന. ലാംഡ വകഭേദം 29 രാജ്യങ്ങളിൽ റിപ്പോർട്ട്​ ചെയ്​തതായാണ്​ വിവരം. തെക്കേ അമേരിക്കയിലാണ്​ ലാംഡ വക​േഭദം ആദ്യം കണ്ടെത്തിയതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

പെറുവിലാണ്​ ആദ്യം ലാംഡ വകഭേദം ക​െണ്ടത്തിയത്​. ഉയർന്ന വ്യാപന സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന നിർദേശം നൽകി.

2021 ഏപ്രിൽ മുതൽ പെറുവിൽ റിപ്പോർട്ട്​ ചെയ്​ത 81 ശതമാനം കേസുകളും ഈ വകഭേദത്തി​േന്‍റതാണെന്ന്​ അധികൃതർ വ്യക്തമാക്കുന്നു.

രോഗവ്യാപന സാധ്യത കൂട്ടുന്നതിനും ആന്‍റിബോഡി​കളോടുള്ള വൈറസിന്‍റെ പ്രതിരോധ​ത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള പരിവർത്തനങ്ങൾ ലാംഡ വകഭേദത്തിനുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ലാംഡ വകഭേദത്തെക്കുറിച്ച്​ കൂടുതൽ പഠനം ആവ​ശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

നിലവിൽ ഗാമ, ഡെൽറ്റ വകഭദങ്ങൾ ലോകത്ത്​ വ്യാപിച്ചിരുന്നു. ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ ഡെൽറ്റ വകഭേദം നിരവധി രാജ്യങ്ങളിലാണ്​ റി​പ്പോൾട്ട്​ ചെയ്​തത്​. വകഭേദങ്ങൾ അതിവേഗം വ്യാപിക്കുന്നതിനാലാണ്​ ഇവയെ തരം തിരിച്ച്​ നിരീക്ഷിക്കാൻ ലോകാരോഗ്യ സംഘടന തയാറാകുന്നത്​. 

Tags:    
News Summary - New COVID-19 variant 'Lambda' identified in 29 countries: WHO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.