മോസ്കോ: രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാവായ അലക്സി നവൽനിക്കെതിരെ പുതിയ കേസുമായി റഷ്യ. നവൽനി ഇപ്പോൾ വിവിധ കേസുകളിൽ 19 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്. വിമത നേതാക്കൾക്കെതിരെ പുടിൻ ഭരണകൂടം വീണ്ടും നിലപാട് കടുപ്പിക്കുന്നതിന്റെ സൂചനയാണ് പുതിയ കേസ്.
ജീവൻ നഷ്ടപ്പെട്ടേക്കാവുന്ന വിധമുള്ള വിഷപ്രയോഗത്തിൽനിന്ന് ദീർഘനാളത്തെ ചികിത്സക്കുശേഷമാണ് നവൽനി രക്ഷപ്പെട്ടത്.
അക്രമത്തിന് നേതൃത്വം നൽകൽ എന്ന ആരോപണംകൂടിയാണ് നേരത്തെയുള്ള കുറ്റങ്ങളോടൊപ്പം ചേർക്കുന്നത്. ഇതുവഴി നവൽനിക്ക് മൂന്നുവർഷംകൂടി തടവുശിക്ഷ ലഭിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.