വിശപ്പ് സഹിക്കാനാവാത്തതിനാൽ ജീവപര്യന്തം ശിക്ഷ വിധിച്ചെന്ന് 'ട്വിറ്റർ ജഡ്ജി'

വിശപ്പ് സഹിക്കാനാവത്തതിനാൽ പരോൾ പോലുമില്ലാതെ ഒരാൾക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുന്നു. ഇങ്ങനെ ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അടുത്തിടെ, ഒരു 'എക്സ്' ഉപയോക്താവ് ജഡ്ജിയുടെ വേഷത്തിൽ ഉച്ചഭക്ഷണം കഴിക്കുന്നതും ജുഡീഷ്യൽ തീരുമാനങ്ങളിൽ വിശപ്പിന്‍റെ സ്വാധീനത്തെ കളിയാക്കുന്നതുമായ ഒരു വീഡിയോ പങ്കുവെച്ചു. ധാർമ്മികത, വിശപ്പ്, മനഃശാസ്ത്രം എന്നീ വിഷയങ്ങളിൽ വീഡിയോ വൈറലായതോടെ വിവാദത്തിനും വഴിതെളിച്ചു.

(ഈ പോസ്റ്റ് ഒരു യഥാർത്ഥ ജഡ്ജിയിൽ നിന്നുള്ളതല്ലെന്നും വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്)

വീഡിയോയിൽ ജുഡീഷ്യൽ ജഡ്ജിന്റെ വേഷത്തിൽ ഒരാളെ കാണാം. അദ്ദേഹം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ, വീഡിയോയുടെ അടിക്കുറിപ്പിങ്ങനെയായിരുന്നു 'അവസാനം ഭക്ഷണം കഴിച്ചു, എനിക്ക് വിശക്കുന്നതിനാലാണ് ഒരാൾക്ക് പരോളില്ലാതെ ജീവപര്യന്തം നൽകിയത്'.

വീഡിയോ ദിവസത്തിനുള്ളിൽ 16.5 ദശലക്ഷം കാഴ്‌ചക്കാരെ നേടി. പലരും ഇയാളുടെ ധാർമ്മികതയെ ചോദ്യം ചെയ്തു. മറ്റ് ചിലർ ഇതിനെ തമാശയായിട്ടാണ് കണ്ടത്. എന്നാൽ, ഇക്കാര്യത്തിൽ ​ഗൗരവപരമായ ചർച്ചകൾ നടക്കുന്നുണ്ട്. ഇസ്രയേലിൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്, ദിവസം കഴിയുന്തോറും ജഡ്ജിമാർ തീരുമാനങ്ങളിൽ കൂടുതൽ കർക്കശക്കാരായിത്തീരുന്നുവെന്നും, ഭക്ഷണ ഇടവേളയ്ക്ക് തൊട്ടുമുമ്പ് പരോൾ ഒഴിവാക്കാനുള്ള സാധ്യത കൂടുതലാണെന്നുമാണ്. 

Tags:    
News Summary - Netizens react to a judge's joke about giving ‘life sentence’ while 'hangry'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.