യെയർ ലാപിഡ്, ബിന്യമിൻ നെതന്യാഹു

നെതന്യാഹു രാജ്യത്തെ ദുരന്തത്തിലേക്ക് വലിച്ചിഴക്കുന്നു -ഇസ്രായേൽ പ്രതിപക്ഷ നേതാവ്

തെൽഅവീവ്: ബിന്യമിൻ നെതന്യാഹു സർക്കാർ രാജ്യത്തെ സാമ്പത്തികവും സാമൂഹികവുമായ ദുരന്തത്തിലേക്ക് വലിച്ചിഴക്കുകയാണെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ്. ഒക്‌ടോബർ ഏഴിലെ ദുരന്തത്തിന് മുമ്പ് വിദഗ്ധർ നൽകിയ മുന്നറിയിപ്പുകളെല്ലാം സർക്കാർ അവഗണിച്ചത് പോലെ ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.

സൈനിക സേവന ഇളവ് സംബന്ധിച്ച് നെതന്യാഹു രൂപം നൽകിയ നിയമത്തെ എതിർക്കണമെന്ന് മന്ത്രിമാരോട് ​ലാപിഡ് അഭ്യർത്ഥിച്ചു. അല്ലാത്തപക്ഷം ഈ ദുരന്തത്തിന് അവർകൂടി മറുപടി പറയേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അൾട്രാ ഓർത്തഡോക്സ് ഹരേദി ജൂതന്മാർക്ക് സൈനിക സേവന പ്രായം 26 ൽ നിന്ന് 35 ആയി ഉയർത്തി ഇളവുനൽകുന്ന ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. സൈന്യത്തിൽ ചേരുന്നതിൽ വീഴ്ച വരുത്തുന്ന ഹരേദി വിഭാഗം പുരുഷന്മാർക്ക് ക്രിമിനൽ ഉപരോധം നേരിടുന്നതിൽനിന്നും പുതിയ നിയമം ഇളവ് വ്യവവസ്ഥ ചെയ്യുന്നുണ്ട്. 



Tags:    
News Summary - Netanyahu’s government dragging country into disaster: Yair Lapid, benjamin Netanyahu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.