ബന്ദികൾക്ക് സഹായമെത്തിക്കണമെന്ന് റെഡ്ക്രോസിനോട് അഭ്യർഥിച്ച് നെതന്യാഹു; പ്രധാന​മന്ത്രിക്കെതിരെ ഇസ്രായേലിൽ പ്രതിഷേധം ശക്തം

തെൽ അവീവ്: വെടിനിർത്തൽ കരാറിലേർപ്പെടാൻ ഹമാസിന് താൽപര്യമില്ലെന്ന് കുറ്റപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഹമാസിന്റെ തടവിലുള്ള ബന്ദികൾക്ക് റെഡ്ക്രോസ് സഹായമെത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ബന്ദികളുടെ വിഡിയോ പുറത്ത് വന്ന​തിന് പിന്നാലെ കടുത്ത പ്രതിഷേധം നെതന്യാഹുവിനെതിരെ ഉയരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അഭ്യർഥന.

റെഡ്ക്രോസ് തലവൻ ജൂലിയൻ ലെറിസണെ ടെലിഫോണിൽ വിളിച്ചാണ് നെതന്യാഹു അഭ്യർഥന നടത്തിയത്. അഭയാർഥികൾക്ക് ഉടനടി ഭക്ഷണവും വൈദ്യസഹായവും ലഭ്യമാക്കണമെന്നാണ് നെതന്യാഹു അഭ്യർഥിച്ചതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഗസ്സയിലെ ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുകയാണെന്ന ആരോപണവും ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി.

തെൽ അവീവിൽ കഴിഞ്ഞ ദിവസവും ആയിരക്കണക്കിനാളുകളുടെ പ്രതിഷേധമുണ്ടായി. യുദ്ധം അവസാനിപ്പിക്കണണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം അരങ്ങേറിയത്. ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കാൻ കഴിയാത്ത നെതന്യാഹുവിന്റെ നടപടിക്കെതിരെ കടുത്ത വിമർശനം ഇസ്രായേലിൽ ഉയരുന്നുണ്ട്.

നേരത്തെ ഫ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ത​മാ​യാ​ൽ ആ​യു​ധം താ​ഴെ​വെ​ക്കാ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്ന് ഹ​മാ​സ് അറിയിച്ചിരുന്നു. ഗ​സ്സ​യി​ൽ ഭ​ര​ണ​ത്തി​ലു​ള്ള ഹ​മാ​സ് നി​രാ​യു​ധീ​ക​ര​ണ​ത്തി​ന് സ​മ്മ​തി​ച്ചെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ പ​ശ്ചി​മേ​ഷ്യ പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ് ന​ട​ത്തി​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തോ​ടു​ള്ള പ്ര​തി​ക​ര​ണ​ത്തി​ലാ​ണ് സം​ഘ​ട​ന നി​ല​പാ​ട് അ​റി​യി​ച്ച​ത്. ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ലി​ന് ഹ​മാ​സ് നി​രു​പാ​ധി​കം ആ​യു​ധം താ​ഴെ​വെ​ക്കാ​ൻ സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്നാ​ണ് ഇ​സ്രാ​യേ​ൽ ആ​വ​ശ്യം.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​റ​ബ് രാ​ജ്യ​ങ്ങ​ളും ഹ​മാ​സ് നി​രാ​യു​ധീ​ക​രി​ക്ക​ണ​മെ​ന്നും ഗ​സ്സ​യി​ൽ ഭ​ര​ണം വി​ട്ടൊ​ഴി​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ജ​റൂ​സ​ലം ആ​സ്ഥാ​ന​മാ​യി സ്വ​ത​ന്ത്ര, പ​ര​മാ​ധി​കാ​ര ഫ​ല​സ്തീ​ൻ രാ​ജ്യം നി​ല​വി​ൽ​വ​ന്നാ​ൽ ചെ​റു​ത്തു​നി​ൽ​പും ആ​യു​ധ​മ​ണി​യ​ലും അ​വ​സാ​നി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു സം​ഘ​ട​ന​യു​ടെ പ്ര​തി​ക​ര​ണം.

ഇ​സ്രാ​യേ​ൽ ഗ​സ്സ​യി​ൽ ന​ര​ഹ​ത്യ തു​ട​രു​ന്ന​ത് മു​ൻ​നി​ർ​ത്തി ഫ​ല​സ്തീ​ൻ രാ​ഷ്ട്ര​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി കൂ​ടു​ത​ൽ പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഫ്രാ​ൻ​സ്, കാ​ന​ഡ എ​ന്നി​വ​ക്ക് പു​റ​മെ ഉ​പാ​ധി​ക​ളോ​ടെ ബ്രി​ട്ട​നും പു​തു​താ​യി ഫ​ല​സ്തീ​നെ അം​ഗീ​ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Netanyahu asks Red Cross to help hostages in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.