കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രിയായി കെ.പി. ശർമ ഒലി വീണ്ടും നിയമിതനായി. മൂന്നാം തവണയാണ് 72കാരനായ ഒലി പ്രധാനമന്ത്രിയാകുന്നത്. വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട പുഷ്പ കമാൽ ദഹൽ പ്രചണ്ഡ സ്ഥാനമൊഴിഞ്ഞതോടെയാണ് ഒലി പുതിയ സഖ്യ സർക്കാറിന്റെ പ്രധാനമന്ത്രിയാകുന്നത്.
പ്രസിഡന്റ് റാം ചന്ദ്ര പൗദേലാണ് ഒലിയെ പ്രധാനമന്ത്രിയായി നിയമിച്ചത്. അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ-യൂനിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റും (സി.പി.എൻ-യു.എം.എൽ) നേപ്പാളി കോൺഗ്രസ് (എൻ.സി) പാർട്ടിയും ചേർന്നാണ് പുതിയ സഖ്യ സർക്കാർ രൂപവത്കരിച്ചത്. ഒലിയും പുതിയ മന്ത്രിസഭാംഗങ്ങളും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
വെള്ളിയാഴ്ച രാത്രി വൈകിയാണ് എൻ.സി പ്രസിഡൻറ് ഷേർ ബഹാദൂർ ദ്യൂബയുടെ പിന്തുണയോടെ അടുത്ത പ്രധാനമന്ത്രിയാകാൻ ഒലി അവകാശവാദമുന്നയിച്ചത്. 2015 ഒക്ടോബർ 11 മുതൽ 2016 ആഗസ്റ്റ് മൂന്ന് വരെയും 2018 ഫെബ്രുവരി അഞ്ച് മുതൽ 2021 ജൂലൈ 13 വരെയും ഒലി നേപ്പാൾ പ്രധാനമന്ത്രിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.