ആരോഗ്യനില വീണ്ടെടുക്കുന്നു; കോണിപ്പടി ഇറങ്ങുന്ന ചിത്രം പുറത്തുവിട്ട്​ നാവൽനി

ബർലിൻ: രാസവിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന്​ അബോധാവസ്ഥയിലായ റഷ്യൻ പ്രതിപക്ഷ നേതാവ്​ അലക്​സി നാവൽനി ആരോഗ്യനില വീണ്ടെടുക്കുന്നു. ആശുപത്രിയിലെ കോണിപ്പടി ഇറങ്ങുന്ന ചിത്രം ഇൻസ്​റ്റഗ്രാമിലൂടെ പുറത്തുവിട്ട്​ നാവൽനി തന്നെയാണ്​ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതി​െൻറ സൂചന പുറത്തുവിട്ടത്​.

നാവൽനിയെ വെൻറിലേറ്ററിൽ നിന്ന്​ മാറ്റിയതായും സ്വയം ശ്വാസമെടുക്കുന്നതായും അഞ്ച്​ ദിവസം മുമ്പ്​ ജർമൻ ആശുപത്രി അധികൃതർ വ്യക്​തമാക്കിയിരുന്നു. 'ഞാൻ തിരിച്ചുവരികയാണ്​. വളരെ നീണ്ടപാതയിലേക്ക്​ വ്യക്​തമായ യാത്രയുടെ തുടക്കമാണിത്​' എന്നാണ്​ ചിത്രം പങ്കുവെച്ച്​ നാവൽനി വ്യക്​തമാക്കിയത്​. അതേസമയം, ഇപ്പോഴും ഫോൺ ഉപയോഗിക്കാനോ ഗ്ലാസിലേക്ക്​ വെള്ളം ഒഴിക്കാനോ കഴിയുന്നില്ലെന്ന്​ അദ്ദേഹം പറഞ്ഞു.

നിരവധി പ്രശ്​നങ്ങൾ ഇപ്പോഴും പരിഹരിക്കാനുണ്ടെങ്കിലും പ്രധാന പ്രശ്​നം പരിഹരിച്ചതായി നാവൽനി വ്യക്തമാക്കി. ആഗസ്​റ്റ്​ ആദ്യം സൈബീരിയൻ നഗരത്തിൽ നിന്ന്​ മോസ്​​േകായിലേക്കുള്ള യാത്രക്കിടെയാണ്​ നോവോചോക്​ നെർവ്​ ഏജൻറ്​ എന്ന രാ സ വിഷം ശരീരത്തിലെത്തി നാവൽനി ബോധരഹിതനായത്​. താമസിച്ച മുറിയിൽ നൽകിയ വെള്ളത്തിലൂടെയാണ്​ വിഷം അകത്തുചെന്നതെന്നാണ്​ കരുതുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.