യെരെവാൻ: അസർബൈജാനുമായി സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അമേരിക്കൻ പ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി അർമീനിയയിലെത്തി. അർമീനിയൻ പാർലമെന്റ് സ്പീക്കർ അലൻ സിമോൻയാനുമായി അവർ കൂടിക്കാഴ്ച നടത്തി. 1991ൽ സോവിയറ്റ് യൂനിയനിൽനിന്ന് സ്വതന്ത്രമായശേഷം അർമീനിയ സന്ദർശിക്കുന്ന ഏറ്റവും ഉയർന്ന പദവിയുള്ള അമേരിക്കക്കാരിയാണ് നാൻസി പെലോസി.
അസർബൈജാനുമായുള്ള സംഘർഷത്തിൽ അർമീനിയ റഷ്യയുടെ പിന്തുണ ലഭിക്കാത്ത പശ്ചാത്തലത്തിലാണ് അമേരിക്കൻ നേതാവിന്റെ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.