മഹാരാഷ്ട്രയിൽ കുടുംബത്തോടൊപ്പം കാറിനുള്ളിൽ തീയിട്ട വ്യാപാരി മരിച്ചു

നാഗ്പൂർ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കുടുംബത്തോടൊപ്പം കാറിനുള്ളിൽ തീയിട്ട് ആത്മഹത്യക്കു ശ്രമിച്ച വ്യാപാരി മരിച്ചു. നാഗ്പൂർ സ്വദേശി രാംരാജ് ഭട്ട്(58) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ സംഗീത ഭട്ട്(57), മകൻ നന്ദൻ(25) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. ഭാര്യയെയും മകനെയും കൂട്ടി ഹോട്ടലിൽ ഭക്ഷണം കഴിക്കാനാണ് രാംരാജ് പുറത്തു പോയത്. ഭക്ഷണം കഴിച്ച് തിരികെ വരുമ്പോൾ കാർ പെട്ടെന്ന് റോഡിൽ നിർത്തിയശേഷം എല്ലാവരുടെയും ദേഹത്ത് പെട്രോൾ ഒഴിച്ച് തീയിട്ടു.

സംഗീതയും നന്ദനും കാറിൽ നിന്ന് ഉടനെ പുറത്തേക്ക് ചാടിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റു. ഗുരതരമായി പൊള്ളലേറ്റ രാംരാജ് വെന്ത് മരിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കാറിൽ നിന്ന് രാംരാജിന്റെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. 

News Summary - Nagpur Businessman Dies After Setting Car With Family Inside On Fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.