ട്രംപ് ഭരണകൂടത്തിൽ നിന്നും രാജിവെച്ച് മസ്ക്; പടിയിറക്കം പ്രസിഡന്റിന്റെ ബില്ലിനെ വിമർശിച്ച്

വാഷിങ്ടൺ: ഡോണൾഡ് ട്രംപ് ഭരണകൂടത്തിൽ നിന്ന് പടിയിറങ്ങി വ്യവസായി ഇലോൺ മസ്ക്. ഫെഡറൽ ഗവൺമെന്റിന്റെ ചെലവ് ചുരുക്കുന്നതിനായി നിയോഗിച്ച ഡോജ് വകുപ്പിൽ നിന്നാണ് മസ്ക് പടിയിറങ്ങുന്നത്. ഡോജിന്റെ നേതൃത്വം തന്നെ ഏൽപ്പിച്ച ട്രംപിനോട് മസ്ക് നന്ദി പറഞ്ഞു. എക്സിലൂടെയാണ് യു.എസ് ഭരണകൂടത്തിൽ നിന്ന് പടിയിറങ്ങുന്ന വിവരം ട്രംപ് അറിയിച്ചത്.

​പ്രത്യേക സർക്കാർ ജീവനക്കാരനായാണ് മസ്കിനെ നിയമിച്ചിരുന്നത്. വർഷത്തിൽ 130 ദിവസം ജോലി ചെയ്യാനാണ് മസ്കിന് അനുമതിയുണ്ടായിരുന്നത്. ജനുവരിയിലാണ് മസ്ക് ചുമലയേറ്റെടുക്കുന്നത്. മെയിലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്. ഡോണൾഡ് ട്രംപിന്റെ ബില്ലിനെ വിമർശിച്ചാണ് മസ്ക് പടിയിറങ്ങുന്നത്.

ഡോജിന്റെ പ്രവർത്തനങ്ങളിൽ സഹകരിപ്പിച്ചതിന് ഡോണൾഡ് ട്രംപിന് നന്ദി പറയുകയാണെന്ന് മസ്ക് എക്സിൽ കുറച്ചു. ഡോണാൾഡ് ട്രംപിന്റെ ബജറ്റ് ബില്ലിൽ മസ്കിന് കടുത്ത പ്രതിഷേധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് ഡോജിൽ നിന്നും മസ്ക് പടിയിറങ്ങുകയാണെന്ന് അറിയിച്ചിരിക്കുന്നത്.

ഫെഡറൽ കമ്മി വർധിപ്പിക്കുകയും ഡോജിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണ് ട്രംപിന്റെ പുതിയ ബില്ലെന്നാണ് മസ്കിന്റെ അഭിപ്രായം. എന്നാൽ, ബില്ലിനെ മനോഹരമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

Tags:    
News Summary - My scheduled time comes to an end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.