യുക്രെയ്നിലെ ഖാർകിവിൽ റഷ്യന്‍ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കുന്ന രക്ഷാപ്രവർത്തകർ
കിയവ്: യുക്രെയ്നെതിരെ വീണ്ടും ശക്തമായ ആക്രമണം നടത്തി റഷ്യ. നാലുദിവസത്തിനിടെ രണ്ടാം തവണയാണ് ഡ്രോൺ, മിസൈൽ ആക്രമണം നടത്തുന്നത്. വൈദ്യുതി വിതരണ ശൃംഖലയെയാണ് ഇത്തവണ ലക്ഷ്യമിട്ടത്.
കഴിഞ്ഞ ദിവസം രാത്രി വടക്കുകിഴക്കൻ ഖാർകിവ് മേഖലയിലുണ്ടായ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. 300 ഡ്രോണുകളും 18 ബാലിസ്റ്റിക് മിസൈലുകളും ഏഴ് ക്രൂസ് മിസൈലുകളുമാണ് റഷ്യ ഉപയോഗിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. വൈദ്യുതി മുടങ്ങിയതിനാൽ ആയിരക്കണക്കിനാളുകൾ ദുരിതത്തിലായി. നാലുദിവസം മുമ്പും റഷ്യ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് കനത്ത ആക്രമണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.