'മിസ്റ്റർ പ്രൈം മിനിസ്റ്റർ യു ആർ ഗ്രേറ്റ്'; മോദിക്ക് പ്രത്യേക സമ്മാനവുമായി ട്രംപ്

വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക സമ്മാനവുമായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. മിസ്റ്റർ പ്രൈം മിനിസ്റ്റർ യു ആർ ഗ്രേറ്റ് എന്നെഴുതി ഒപ്പിട്ട് നൽകി കോഫി ബുക്കാണ് ട്രംപ് മോദിക്ക് നൽകിയത്.

320 പേജുള്ള കോഫി ബുക്കിൽ ഹൗഡി മോഡി, നമസ്തേ ട്രംപ് പരിപാടികളിൽ ഇരു നേതാക്കളും പ​ങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 2019ലാണ് ഹൗഡി മോഡി റാലി നടന്നത്. ഹൂസ്റ്റണിലെ ഫുട്ബാൾ ​സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ 50,000ത്തിലേറെ പേർ പ​ങ്കെടുത്തിരുന്നു.

ഈ പരിപാടി നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് നമ​സ്തേ ട്രംപ് പരിപാടി നടന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയായ അഹമ്മദാബാദിലാണ് പരിപാടി നടന്നത്. ഇരുവരും പ​​ങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങൾ ഉൾപ്പെടുന്ന പുസ്തകം ആമസോണിലും ഫ്ലിപ്കാർട്ടിലും വിൽപനക്കുണ്ട്. 6000 രൂപ മുതൽ 6873 വരെയാണ് വില. ട്രംപ് സ്റ്റോറിലും പുസ്തകം വിൽപനക്കുണ്ട്. 100 ഡോളറാണ് ട്രംപ് സ്റ്റോറിലെ വില.

മോദിക്ക് പുറമേ ആഗോള നേതാക്കളായ കിം ജോങ് ഉൻ, ഷീ ജിങ് പിങ്, വ്ലാഡമിർ പുടിൻ തുടങ്ങിയ രാഷ്ട്രനേതാക്കളുമായുള്ള ട്രംപിന്റെ ചിത്രങ്ങളും കോഫി ബുക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 



Tags:    
News Summary - 'Mr Prime Minister, you are great': Donald Trump's special gift to Narendra Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.