File Photo

ബംഗ്ലാദേശിൽ മ്യാന്മറിന്റെ മോർട്ടാർ ആക്രമണം; റോഹിൻഗ്യൻ യുവാവ് മരിച്ചു

ധാക്ക: ബംഗ്ലാദേശിൽ മ്യാന്മാർ നടത്തിയ മോർട്ടാർ ഷെല്ലാക്രമണത്തിൽ റോഹിൻഗ്യൻ യുവാവ് മരിച്ചു. 18കാരനായ ഇക്ബാൽ ഹുസൈൻ ബാരിയാണ് മരിച്ചത്. ആറോളം പേർക്ക് പരിക്കേറ്റതായും റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച 8.30ന് അഞ്ച് മോട്ടോർ ഷെല്ലാക്രമണങ്ങൾ ഉണ്ടായെന്ന് ബംഗ്ലാദേശിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബംഗ്ലാദേശ്-മ്യാന്മാർ ബോർഡറിൽ നാലായിരത്തോളം റോഹിൻഗ്യൻ അഭയാർത്ഥികൾ താമസിക്കുന്ന സ്ഥലത്താണ് ആക്രമണം ഉണ്ടായതെന്ന് റോഹിൻഗ്യൻ നേതാവ് ദിൽ മുഹമ്മദ് റോയ്‌റ്റേഴ്സിനോട് പറഞ്ഞു. 10 ലക്ഷത്തോളം റോഹിൻഗ്യരാണ് ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്നത്. 2017ലെ സൈനിക ആക്രമണത്തെ തുടർന്ന് മ്യാന്മാറിൽനിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തവരാണ് ബഹുഭൂരിപക്ഷവും.

മ്യാന്മറിൽ നിന്ന് ഷെല്ലാക്രമണങ്ങൾ പതിവായി ഉണ്ടാകുന്നതിൽ ബംഗ്ലാദേശ് ഗുരുത ആശങ്ക പ്രകടിപ്പിച്ചു നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. ധാക്കയിലെ മ്യാന്മാർ പ്രതിനിധിയെയും ആശങ്ക അറിയിച്ചിരുന്നു. സംഭവത്തിൽ മ്യാന്മാറിനോട് ശക്തമായ പ്രതിഷേധം അറിയിക്കുമെന്ന് ബംഗ്ലാദേശ് സർക്കാരും അതിർത്തി സേന വിഭാഗവും പറഞ്ഞു. 

Tags:    
News Summary - Mortar fired from Myanmar kills Rohingya youth in Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.