ന്യൂഡൽഹി: 2030ൽ നടക്കുന്ന ഫുട്ബാൾ ലോകകപ്പിന് മുന്നോടിയായി മൊറോക്കോ 30 ലക്ഷം തെരുവ്നായ്ക്കളെ കൊല്ലുന്നു. സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം മൊറോക്കോയും 2030ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നുണ്ട്. ഇതിന് മുന്നോടിയായാണ് നായ്ക്കളെ കൊല്ലുന്നത്.
അതേസമയം, മൃഗസംരക്ഷണ സംഘടനകളിൽ നിന്നും ആക്ടിവിസ്റ്റുകളിൽ നിന്നും തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. നായ്ക്കളെ വിഷം കൊടുത്തും വെടിവെച്ചും കൊല്ലുകയാണ് മൊറോക്കോ ചെയ്യുന്നതെന്നാണ് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഇത്തരം ക്രൂരമായ മാർഗങ്ങൾ ഉപയോഗിച്ച് തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ മൃഗസംരക്ഷണ പ്രവർത്തകർ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.
ഇക്കാര്യത്തിൽ ഫിഫ ഇടപെടണമെന്നാണ് മൃഗസംരക്ഷണ പ്രവർത്തകനായ ജാനെ ഗോഡാൽ പറഞ്ഞു. ഫിഫക്കയച്ച തുറന്ന കത്തിൽ ലോകകപ്പ് നടത്തുന്നതിൽ നിന്നും മൊറോക്കോയെ ഒഴിവാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. നിയമം മൂലം തെരുവ് നായ്ക്കളെ കൊല്ലുന്നതിന് മൊറോക്കോയിൽ നിരോധിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഈ നിയമങ്ങളൊന്നും പാലിക്കപ്പെടാറില്ല.
പലപ്പോഴും പ്രാദേശിക സർക്കാറുകൾ തെരുവ് നായ്ക്കളെ കൊല്ലാറുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ, കായിക സംഘടനയായ ഫിഫ ഇതുസംബന്ധിച്ച് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാൽ, വിഷയത്തിൽ ഫിഫ നിരീക്ഷണം തുടരുകയാണെന്നാണ് റിപ്പോർട്ട്. പരിശോധനകൾക്ക് ശേഷമാവും ഇതുസംബന്ധിച്ച് നടപടി വേണോയെന്ന് ഫിഫ തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.