യുക്രെയ്​ൻ അധിനിവേശത്തിനെതിരെ റഷ്യയിലും പ്രതിഷേധം; 1700 പേർ കസ്റ്റഡിയിൽ

മോസ്​കോ: യുക്രെയ്​ൻ അധിനിവേശത്തിനെതിരെ റഷ്യയിലും പ്രതിഷേധം. മോസ്​കോ ഉൾപ്പടെയുള്ള നഗരങ്ങളിലാണ്​ പ്രതിഷേധം ഉയർന്നത്​. 1728 പ്രതിഷേധക്കാരെ റഷ്യൻ പൊലീസ്​ അറസ്റ്റ്​ ചെയ്തു. 53ഓളം നഗരങ്ങളിലാണ്​ പ്രതിഷേധം അരങ്ങേറിയത്​. മോസ്​കോ​യെ കൂടാതെ സെന്‍റ്​.പീറ്റേഴ്​സ്​ബെർഗ്​ പോലുള്ള നഗരങ്ങളിലും റഷ്യൻ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നു.



പ്രതിഷേധങ്ങളെ തുടർന്ന്​ മോസ്​കോയിൽ മാത്രം 900 പേരാണ്​ പിടിയിലായത്​. പ്രതിഷേധവുമായി തെരുവിലിറങ്ങിയവരെ പൊലീസ്​ അറസ്റ്റ്​ ചെയ്ത്​ നീക്കുന്നതിന്‍റെ വി​ഡിയോ ദൃശ്യങ്ങൾ ഇതിനകം പുറത്ത്​ വന്നിട്ടുണ്ട്​. റഷ്യയിലെ ഭൂരിപക്ഷം ജനങ്ങളും യുദ്ധത്തിനെതിരാണെന്നാണ്​ പ്രതിഷേധക്കാർ പറയുന്നത്​.

കഴിഞ്ഞ ദിവസം റഷ്യ യുക്രെയ്​നിൽ നടത്തിയ ആക്രമണത്തിൽ ഇതിനകം 137 പേർ കൊല്ലപ്പെട്ടിട്ടുണ്ട്​. യുക്രെയ്​ൻ തലസ്ഥാനമായ കിയവ്​ ഉൾപ്പടെ പല പ്രദേശങ്ങളും റഷ്യ പിടിച്ചെടുത്തിട്ടുണ്ട്​. അധിനിവേശത്തിന്​ പിന്നാലെ നിരവധി രാജ്യങ്ങൾ റഷ്യക്ക്​ ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്​. 



News Summary - More than 1,700 detained at anti-war protests in Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.