ബോയിങ്ങിന്​ വീണ്ടും തിരിച്ചടി; 737 മാക്​സ്​ വിമാനങ്ങളിൽ പുതിയ തകരാർ

വാഷിങ്​ടൺ: വിമാന കമ്പനിയായ ബോയിങ്ങിന്​ കനത്ത തിരിച്ചടി നൽകി 737 മാക്​സ്​ വിമാനങ്ങളിൽ പുതിയ തകരാർ കണ്ടെത്തി. വിമാനത്തിന്​ ഇലക്​ട്രിക്​ തകരാറാണ്​ കണ്ടെത്തിയത്​. ഇത്​ മൂലം നിലവിൽ സർവീസ്​ നടത്തുന്ന ബോയിങ്ങിന്‍റെ നിരവധി 737 മാക്​സ്​ വിമാനങ്ങൾ നിലത്തിറക്കി.

യു.എസിലെ സൗത്ത്​വെസ്റ്റ്​ എയർലൈൻ, അമേരിക്കൻ എയർലൈൻ തുടങ്ങിയ കമ്പനികളുടേയെല്ലാം വിമാനങ്ങൾ നിലത്തിറക്കിയവിൽ ഉൾപ്പെടുന്നു. എന്നാൽ, മുഴുവൻ വിമാനങ്ങൾക്കും പ്രശ്​നമില്ലെന്നാണ്​ സൂചന. 16ഓളം വിമാനങ്ങൾക്ക്​ നിലവിൽ തകരാർ കണ്ടെത്തി​യെന്നാണ്​​ റിപ്പോർട്ട്​

ബാക്ക്​ പവർ കൺട്രോൾ സിസ്റ്റത്തിലാണ്​ തകരാറുള്ളത്​​. നേരത്തെ ഫ്ലൈറ്റ്​ കൺട്രോൾ സിസ്റ്റത്തിൽ തകരാറുണ്ടായതിനെ തുടർന്നാണ്​ ബോയിങ്ങിന്‍റെ 737 മാക്​സ്​ വിമാനങ്ങൾക്ക്​ രണ്ട്​ വർഷത്തോളം സർവീസ്​ വിലക്കിയിരുന്നു​. രണ്ടാമതും പ്രതിസന്ധിയുണ്ടായതോടെ ബോയിങ്ങിന്‍റെ ഓഹരി വിലയിൽ ഇടിവുണ്ടായി. ഒരു ശതമാനത്തോളം ഇടിവാണ്​ ഓഹരി വിലയിൽ ഉണ്ടായത്​. 

Tags:    
News Summary - Months after comeback, Boeing’s 737 Max has a new issue that will ground dozens of jets again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.