ചാടി രക്ഷ​പ്പെട്ടയാളെ പിടിച്ചുകെട്ടാൻ യുദ്ധ സന്നാഹം; കാര്യമറിഞ്ഞപ്പോൾ അതിശയിച്ച്​ നാട്ടുകാർ

കഴിഞ്ഞ ദിവസം അമേരിക്കയിലെ പെൻസിൽവാനിയയിൽ പൊലീസും വന്യജീവി വകുപ്പുമെല്ലാം ചേർന്ന്​ ഒരു 'അരിച്ചുപെറുക്കി' പരിശോധന നടത്തി. വലിയ സെർച്ച്​ ലൈറ്റുകളും സന്നാഹങ്ങളുമൊക്കെയായിട്ടായിരുന്നു തിരച്ചിൽ. എന്തിനധികം, അത്യാധുനിക കാമറയടക്കമുള്ള സൗകര്യങ്ങളോടുകൂടിയ ഹെലികോപ്​റ്റർ പോലും തിരച്ചിലിനായി എത്തിയിരുന്നു. നഷ്​ടപ്പെട്ടത്​ എന്താണെന്ന്​ അറിയാൻ വട്ടംകൂടിയ നാട്ടുകാർക്ക്​ കാര്യമറഞ്ഞപ്പോൾ ആദ്യം അതിശയമാണ്​ തോന്നിയത്​.

ഒരു ട്രക്ക്​ അപകടത്തിനിടെ ചാടി രക്ഷപ്പെട്ട നാല്​ കുരങ്ങൻമാർക്കായായിരുന്നു ആ തിരച്ചിലത്രയും. തിരിച്ചിലിനിടെ മൂന്നെണ്ണത്തെ പിടികൂടുകയും ചെയ്​തു. വെറുമൊരു കുരങ്ങന്​ വേണ്ടി എന്തിനാണിത്ര സന്നഹാങ്ങളും തിരച്ചിലുമൊക്കെ എന്ന്​ കരുതുന്നവർ ബാക്കി കൂടി അറിയണം.

ഞണ്ടു തീനി, നീളൻ വാലൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന സൈനമോഗസ്​ (cynomolgus) കുരങ്ങൻമാരാണ്​ ട്രക്കിൽ നിന്ന്​ രക്ഷപ്പെട്ടത്​. തെക്കുകിഴിക്കൻ ഏഷ്യക്കാരനായ ഇൗ കുരങ്ങൻമാരെ മരുന്ന്​ പരീക്ഷണങ്ങൾക്ക്​ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്​. കോവിഡ്​ വാക്​സിൻ പരീക്ഷണങ്ങൾക്കാണ്​ ഇപ്പോൾ ഇവയെ കൂടുതലായി ഉപയോഗിക്കുന്നത്​. ഒരു സൈനമോഗസ്​ കുരങ്ങന്​ 10,000 ഡോളർ (7.5 ലക്ഷം രുപ) വരെ വിലയുണ്ട്​.

കോവിഡ്​ വ്യാപനത്തെ തുടർന്ന്​ അമേരിക്കയിലെ പല ശാസ്​ത്രഞജരും സൈനമോഗസ്​ കുരങ്ങൻമാരുടെ കരുതൽ ശേഖരം വേണ​െമന്ന്​ ആവശ്യപ്പെട്ടിരുന്നു. ഇന്ധനത്തിനും ധാന്യത്തിനുമൊക്കെ കരുതൽ ശേഖരം സൂക്ഷിക്കുന്നത്​ പോലെ സൈനമോഗസ്​ കുരങ്ങൻമാരുടെ കരുതൽ ശേഖരവും വേണമെന്നായിരുന്നു ആവശ്യം.

ഒരു ലാബിലേക്ക്​ 100 കുരങ്ങൻമാരുമായി പോകുന്ന ട്രക്കാണ്​ പെൻസിൽവാനിയയിൽ അപകടത്തിൽ പെട്ടത്​. ഇതിൽ നിന്നാണ്​ നാല്​ കുരങ്ങൻമാർ ചാടി രക്ഷപ്പെട്ടത്​. അമേരിക്ക കരുതൽ ശേഖരം വേണമെന്ന്​ കരുതുന്ന അമൂല്യ സമ്പത്താണ്​ ട്രക്കിൽ നിന്ന്​ ചാടി ഒാടിയത്​. യുദ്ധ സന്നാഹങ്ങളുമായി അവയെ വീ​ണ്ടെടുത്തത്​ കോവിഡിനെതിരായ ഗവേഷണങ്ങൾ നിലക്കാതെ തുടരാൻ കൂടിയാണ്​.

Tags:    
News Summary - Monkeys Escape After Truck Crashes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.