ഞാൻ സന്തോഷവാനല്ലെന്ന് മോദിക്കറിയാം; ഇന്ത്യക്കെതിരായ തീരുവ വീണ്ടും ഉയർത്തുമെന്ന സൂചനയുമായി ട്രംപ്

വാഷിങ്ടൺ: ഇന്ത്യക്കെതിരായ തീരുവ വീണ്ടും ഉയർത്തുമെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ എണ്ണനയത്തിൽ യു.എസിനൊപ്പം നിന്നില്ലെന്ന് ആരോപിച്ചാണ് തീരുവ ഏർപ്പെടുത്തുമെന്ന സൂചന നൽകിയത്. മോദി നല്ലൊരു വ്യക്തിയാണ്. എന്നാൽ, താൻ സന്തോഷവാനല്ലെന്ന് മോദിക്കറിയാം. എന്നെ സന്തോഷവാനാക്കേണ്ടത് അത്യാവശ്യമാണെന്ന് ട്രംപ് പറഞ്ഞു.

റഷ്യൻ എണ്ണ പ്രശ്നത്തിൽ സഹായിച്ചില്ലെങ്കിൽ ഇന്ത്യക്കുമേലുള്ള തീരുവ ഉയർത്തുമെന്ന് ട്രംപിന്റെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നേരത്തെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന ഉറപ്പ് മോദി തനിക്ക് നൽകിയെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, അത്തരത്തിൽ യാതൊരു ഉറപ്പും ട്രംപിന് നൽകിയിട്ടില്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.

ഇന്ത്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് അമേരിക്ക ചുമത്തിയ 50 ശതമാനം വ്യാപാര തീരുവ സെപ്റ്റംബറിൽ പ്രാബല്യത്തിൽ വന്നിരുന്നു. റ​ഷ്യ​യി​ൽ​ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തി​ന് പി​ഴ​യാ​യാണ് ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക 25 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തി​യത്. സെപ്റ്റംബർ ഏ​ഴി​ന് ചു​മ​ത്തി​യ 25 ശ​ത​മാ​നം പ​ക​ര​ത്തീ​രു​വ​ക്ക് പു​റ​മേ​യാ​ണി​ത്. ഇ​തോ​ടെയാണ്, ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കു​ള്ള മൊ​ത്തം തീ​രു​വ 50 ശ​ത​മാ​ന​മാ​യി ഉ​യ​ർന്നത്.

ചെ​മ്മീ​ൻ, വ​സ്ത്ര​ങ്ങ​ൾ, തു​ക​ൽ, ര​ത്ന​ങ്ങ​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് പി​ഴ​ത്തീ​രു​വ. മ​രു​ന്നു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക്സ്, പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​ക്ക് പി​ഴ​ത്തീ​രു​വ ബാ​ധ​ക​മ​ല്ല. അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ഏ​ഴ​ര ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​യി​ൽ പ​കു​തി​യും അ​ധി​ക തീ​രു​വ​യു​ടെ കീ​ഴി​ൽ വ​രും.

Tags:    
News Summary - Modi knows I'm not happy; Trump hints at further tariff hike against India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.