അക്ഷർധാം ക്ഷേത്രം
Posted On
date_range Updated On
date_range ന്യൂജേഴ്‌സിയിലെ അക്ഷർധാം ക്ഷേത്രം ഉദ്ഘാടനത്തിന് ആശംസ നേർന്ന് മോദിയും സുനക്കും
ന്യൂഡൽഹി: ഇന്ത്യക്ക് പുറത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ന്യൂജേഴ്‌സി റോബിൻസ്‌വില്ലെയിലെ അക്ഷർധാം ക്ഷേത്രം ഉദ്ഘാടനത്തിന് മുന്നോടിയായി ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും. ലോകമെമ്പാടുമുള്ള ഭക്തർക്ക് ഇത് അഗാധമായ ആത്മീയതയാണ് പ്രധാനം ചെയ്യുന്നതെന്ന് മോദി ക്ഷേത്രം അധികൃതർക്ക് അയച്ച കത്തിൽ പറഞ്ഞു. കൂടാതെ ക്ഷേത്രത്തിന്‍റെ നിർമാണത്തിന് പ്രയത്നിച്ചവരെ മോദി അഭിനന്ദിച്ചു. ക്ഷേത്രത്തിന്‍റെ സൗന്ദര്യവും സമാധാന സന്ദേശവും അത്ഭുതപ്പെടുത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് പറഞ്ഞു. ഒക്ടോബർ എട്ടിനാണ് ക്ഷേത്രം ഉദ്ഘാടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.