പ്രതീകാത്മ ചിത്രം

ഇസ്രായേൽ-ഹമാസ് സംഘർഷം: ഈജിപ്തിൽ മിസൈൽ പതിച്ചതായി റിപ്പോർട്ട്

കെയ്റോ: ഇസ്രായേൽ-ഹമാസ് സംഘർഷത്തിനിടെ ഈജിപ്ത് നഗരത്തിൽ മിസൈൽ പതിച്ചതായി റിപ്പോർട്ട്. ഈജിപ്തിലെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അൽ ജസീറയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ആറ് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും വാർത്തകളുണ്ട്.

ചെങ്കടലിനടുത്ത് സ്ഥിതി ചെയ്യുന്ന നഗരമായ തബയിലാണ് മിസൈൽ പതിച്ചത്. ഇസ്രായേലുമായി അതിർത്തി പങ്കിടുന്ന നഗരമാണ് തബ. ഇസ്രായേലി നഗരമായി എലിയാത്തിന് സമീപത്താണ് തബ സ്ഥിതി ചെയ്യുന്നത്. അതേസമയം, മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഈജിപ്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.  തബയിൽ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടുവെന്നും കനത്ത പുക ഉയർന്നതായും ദൃക്സാക്ഷിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

അതിനിടെ ഗ​സ്സ​യി​ലെ മ​ര​ണം 7000 ക​വി​ഞ്ഞ​താ​യും ഇതിൽ മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​ർ കു​ട്ടി​ക​ളാ​ണെ​ന്നും ഫ​ല​സ്തീ​ൻ ആ​​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഗ​സ്സ​യി​ലെ താ​മ​സ​യോ​ഗ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ 45 ശ​ത​മാ​ന​വും ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. 219 സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. 14 ല​ക്ഷം പേരാണ് അ​ഭ​യാ​ർ​ഥി​ക​ളാ​യത്. ഇതുവരെ 101 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു. വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ 24 ആ​​ശു​പ​ത്രി​ക​ൾ ഒ​ഴി​പ്പി​ച്ചിരിക്കുകയാണ്. 24 മ​ണി​ക്കൂ​റി​നി​ടെ ഇ​സ്രാ​യേ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ 250 വ്യോ​മാ​ക്ര​മ​ണങ്ങളാണ് ന​ട​ത്തിയത്. ഖാ​ൻ യൂ​നു​സി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 30 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

അ​തി​നി​ടെ, ഗ​സ്സ​യി​ലെ മ​ര​ണ​ക്ക​ണ​ക്കി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നെ​തി​രെ അ​മേ​രി​ക്ക​ൻ മു​സ്‍ലിം സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി. പു​റ​ത്തു​വ​രു​ന്ന ക​ണ​ക്കു​ക​ൾ വി​ശ്വാ​സ​യോ​ഗ്യ​മാ​ണെ​ന്ന് ‘ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ച്’ ഇ​സ്രാ​യേ​ൽ-​ഫ​ല​സ്തീ​ൻ ഡ​യ​റ​ക്ട​ർ ഉ​മ​ർ ശാ​കി​ർ പ​റ​ഞ്ഞു.

വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ ഇ​ര​ച്ചു​ക​യ​റി​യ ടാ​ങ്കു​ക​ൾ ഹ​മാ​സ് കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്ത​താ​യും നി​ര​വ​ധി ​പേ​രെ വ​ധി​ച്ച​താ​യും ഇ​സ്രാ​യേ​ലി ​സൈ​ന്യം അ​റി​യി​ച്ചു. വെ​സ്റ്റ്ബാ​ങ്കി​ൽ​നി​ന്ന് 60ഓ​ളം പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും ഇ​തി​ൽ 46 പേ​ർ ഹ​മാ​സ് അം​ഗ​ങ്ങ​ളാ​ണെ​ന്നും സൈ​ന്യം അ​വ​കാ​ശപ്പെട്ടു.​

Tags:    
News Summary - Missile strikes Egyptian Red Sea town of Taba near Israeli border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.