യുക്രെയ്​നിൽ നിന്നും പലായനം ചെയ്തത്​ 10 ലക്ഷം പേരെന്ന്​ യു.എൻ

വാഷിങ്​ടൺ: യുക്രെയ്​നിൽ നിന്നും അഭയാർഥികളായി ഇതുവരെ പലായനം ചെയ്തത്​ 10 ലക്ഷം പേരെന്ന്​ യു.എൻ. യുറോപ്പ്​ സാക്ഷ്യംവഹിച്ച ഏറ്റവും വലിയ അഭയാർഥി പ്രവാഹങ്ങളിലൊന്നാണ്​ യുക്രെയ്​നിലുണ്ടായതെന്നും യു.എൻ അധികൃതർ അറിയിച്ചു.

യുക്രെയ്​നിലെ ലക്ഷക്കണക്കിന്​ ആളുകൾ ഇപ്പോഴും ദുരിതത്തിലാണെന്നും യു.എൻ വ്യക്​തമാക്കുന്നു. ഏഴ്​ ദിവസം കൊണ്ടാണ്​ യുക്രെയ്​നിൽ നിന്നും വൻതോതിലുള്ള പലായനമുണ്ടായതെന്ന്​​ യു.എന്നിന്‍റെ അഭയാർഥികൾക്ക്​ വേണ്ടിയുള്ള ഹൈ കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു.

അതേസമയം, റഷ്യക്കെതിരെ ഉപരോധമുൾപ്പടെയുള്ള നടപടികൾ ലോകാരാജ്യങ്ങൾ കടുപ്പിക്കുകയാണ്​. ലോകബാങ്കാണ്​ ഏറ്റവും അവസാനമായി റഷ്യക്ക്​ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്​. ക്രെഡിറ്റ്​ റേറ്റിങ്​ ഏജൻസിയായ മൂഡീസ്​ റഷ്യയുടെ ​റേറ്റിങ്​ താഴ്ത്തി. Baa3യിൽ നിന്നും B3യായാണ്​ റേറ്റിങ്​ താഴ്ത്തിയത്​.

യുദ്ധം തീർക്കാൻ യുക്രെയ്​നും റഷ്യയും തമ്മിലുള്ള രണ്ടാംവട്ട ചർച്ച ഇന്ന്​ നടക്കും. പോളണ്ട്​-ബെലറൂസ്​ അതിർത്തിയിലാണ്​ ചർച്ച നടക്കുന്നത്​. ​ഖേഴ്​സൺ വീണുവെന്ന്​ യുക്രെയ്​ൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു​വെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​.

News Summary - Million refugees flee Ukraine; Russia faces ICC probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.