ലണ്ടൻ: മുഖംമൂടിക്ക് പിന്നിലിരുന്ന് ലോകത്തെ പാടി വിസ്മയിപ്പിച്ച എം.എഫ് ഡൂം ഇനി കാലത്തിെൻറ തിരശ്ശീലക്ക് പിന്നിൽ. പ്രശസ്ത ഹിപ് ഹോപ് ഗായകൻ എം.എഫ് ഡൂം അന്തരിച്ചു. 49 വയസ്സായിരുന്നു. ഡാനിയൽ ഡൂമിൽ എന്നാണ് യഥാർഥ പേര്. നെഞ്ചിൽ തറക്കുന്ന വരികളും വ്യത്യസ്തമാർന്ന മുഖംമൂടികളുമായിരുന്നു അദ്ദേഹത്തിെൻറ സവിശേഷത. പൊതുവേദികളിൽ ഒരിക്കൽപോലും മുഖംമൂടിയില്ലാതെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ഗായകനാണ് ഡൂം.
ഒക്ടോബർ 31ന് ഡൂം മരിച്ച വിവരം കഴിഞ്ഞ ദിവസം ഭാര്യ ജാസ്മിനാണ് ലോകത്തെ അറിയിച്ചത്. ഏറ്റവും മികച്ച ഭർത്താവും അച്ഛനും അധ്യാപകനും ബിസിനസ് പങ്കാളിയുമായിരുന്നു ഡൂം എന്ന് ഭാര്യ ജാസ്മിൻ അനുസ്മരിച്ചു. മരണകാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലണ്ടനിൽ ജനിച്ച ഡൂം പിന്നീട് ന്യൂയോർക്കിലേക്ക് കുടിയേറുകയായിരുന്നു.
കൗമാരത്തിൽതന്നെ കെ.എം.ഡി ഹിപ് ഹോപ് സംഘത്തിൽ ഗായകനായി. 1999ൽ 'ഓപറേഷൻ ഡൂംസ്ഡേ' എന്ന സംഗീത ആൽബമാണ് ഇദ്ദേഹത്തിെൻറ പ്രഥമ സ്വതന്ത്ര സംരംഭം. ഇത് വൻ ഹിറ്റായി. പിന്നീട് വന്ന ഡെയ്ഞ്ചർ ഡൂമും ഹിപ് ഹോപ് ആരാധകർക്കിടയിൽ തരംഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.