യുക്രെയ്ൻ സിറ്റി മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോയതായി ഉദ്യോഗസ്ഥൻ

കൈവ്: തെക്കൻ യുക്രെയ്നിലെ മെലിറ്റോപോൾ മേയറെ റഷ്യൻ പട്ടാളക്കാർ തട്ടിക്കൊണ്ടുപോയതായി പ്രസിഡന്റ് വൊളോദിമർ സെലെൻസ്‌കിയും യുക്രേനിയൻ ഉദ്യോഗസ്ഥരും അറിയിച്ചു.

"10 അധിനിവേശക്കാരുടെ ഒരു സംഘം മെലിറ്റോപോൾ മേയർ ഇവാൻ ഫെഡോറോവിനെ തട്ടിക്കൊണ്ടുപോയി. ശത്രുവുമായി സഹകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു" -യുക്രെയ്ൻ പാർലമെന്റ് ട്വിറ്ററിൽ അറിയിച്ചു.

നഗരത്തിലെ പ്രശ്നബാധിത കേന്ദ്രത്തിൽ ഭക്ഷണ വിതരണ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മേയറെ പിടികൂടുകയായിരുന്നു എന്ന് അവർ പറയുന്നു.

വെള്ളിയാഴ്ച വൈകി ഒരു വീഡിയോ സന്ദേശത്തിൽ, പ്രസിഡന്റ് സെലെൻസ്‌കി തട്ടിക്കൊണ്ടുപോകൽ സ്ഥിരീകരിച്ചു. ഫെഡോറോവിനെ യുക്രെയ്‌നെയും അദ്ദേഹത്തിന്റെ കമ്മ്യൂണിറ്റി അംഗങ്ങളെയും ധീരമായി പ്രതിരോധിക്കുന്ന മേയർ എന്നും വിശേഷിപ്പിച്ചു.

"ഇത് അധിനിവേശക്കാരുടെ ബലഹീനതയുടെ അടയാളമാണ്... നിയമാനുസൃതമായ പ്രാദേശിക യുക്രേനിയൻ അധികാരികളുടെ പ്രതിനിധികളെ ശാരീരികമായി ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്ന ഭീകരതയുടെ ഒരു പുതിയ ഘട്ടത്തിലേക്ക് അവർ മാറിയിരിക്കുന്നു" -അദ്ദേഹം പറഞ്ഞു.

"അതിനാൽ മെലിറ്റോപോളിലെ മേയറെ പിടികൂടിയത് ജനാധിപത്യത്തിനെതിരായ കുറ്റമാണ് -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Mayor Of Ukraine City Kidnapped By Russian Forces: Official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.