പാകിസ്​താനിൽ ബസിലുണ്ടായ സ്​ഫോടനത്തിൽ ആറ്​​ ചൈനീസ്​ പൗരൻമാരുൾപ്പടെ എട്ടുപേർ കൊല്ലപ്പെട്ടു

പെഷവാർ: പാകിസ്​താനിൽ ബസിലുണ്ടായ സ്​ഫോടനത്തിൽ ആറ്​ ചൈനീസ്​ പൗരൻമാർ ഉൾപ്പടെ എട്ടുപേർ കൊല്ലപ്പെട്ടു. വടക്കൻ പാകിസ്​താനിലെ ഉൾപ്രദേശത്താണ്​ സംഭവം. റോഡിലുണ്ടായിരുന്ന സ്​ഫോടക വസ്​തുവാണോ അതോ ബസിനകത്തുള്ളതാണോ പൊട്ടിതെറിച്ചതെന്ന്​ വ്യക്​തമല്ല.

സ്​ഫോടനത്തെ തുടർന്ന്​ ഒരു ചൈനീസ്​ എൻജിനീയറേയും ഒരു സൈനികനേയും കാണാതായിട്ടുണ്ടെന്ന്​ പാക്​ സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്​തമാക്കി. മരിച്ചവരിൽ ചൈനീസ്​ പൗരൻമാരെ കൂടാതെ ഒരു പാരാമിലിറ്ററി സൈനികനും പ്രദേശവാസിയും ഉൾപ്പെടുന്നു. നിരവധി പേർക്ക്​ സ്​ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്​.

അപ്പർ കോഹിസ്​താനിലെ ഡാം നിർമാണ സ്ഥലത്തേക്ക്​ എൻജിനീയർമാരുമായി പോയ ബസാണ്​ അപകടത്തിൽപ്പെട്ടതെന്ന്​ ഹസാര മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്​. ചൈന-പാകിസ്​താൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ്​ ഡാം നിർമിക്കുന്നത്​.

Tags:    
News Summary - Massive blast on Pakistan bus kills 8, several Chinese engineers among dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.