Posted On
date_range Updated On
date_range ബ്രിട്ടനിൽ ചാൾസിനും കാമിലക്കും നേരെ മുട്ടയെറിഞ്ഞ യുവാവ് അറസ്റ്റിൽ
ലണ്ടൻ: ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും രാജ്ഞി കാമിലക്കും നേരെ മുട്ടയെറിഞ്ഞയാളെ അറസ്റ്റ് ചെയ്തു. വടക്കൻ ഇംഗ്ലണ്ടിൽ ഒരുപാടിക്കെത്തിയ രാജാവിനും രാജ്ഞിക്കും നേരെയാണ് മുട്ടയെറിഞ്ഞത്.
സംഭവം ശ്രദ്ധയിൽ പെട്ടയുടനെ പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടർന്ന് സെപ്റ്റംബറിലാണ് മൂത്ത മകനായ ചാൾസ് രാജാവായി അധികാരമേറ്റത്. രണ്ടുദിവസത്തെ പര്യടനത്തിനാണ് ചാൾസും കാമിലയും വടക്കൻ ഇംഗ്ലണ്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.