റൊമാനിയയിൽ റഷ്യൻ എംബസിയിലേക്ക് കാർ ഇടിച്ച് കയറ്റിയ യുവാവ് മരിച്ചു

ബുക്കാറസ്റ്റ്: ബുധനാഴ്ച പുലർച്ചെ റൊമാനിയയിലെ റഷ്യൻ എംബസിയുടെ ഗേറ്റിൽ കാർ ഇടിച്ച് യുവാവ് മരിച്ചു. അപകടം സ്വഭാവികമായി സംഭവിച്ചതാണോ അതോ ആസുത്രിതമായി ചെയ്തതാണോ എന്നതിനെക്കുറിച്ച് വ്യക്തമായ വിശദീകരണങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിൽ പ്രകോപിതരായ നിരവധിപേർ റഷ്യന്‍ എംബസികൾ ലക്ഷ്യം വെച്ച് ആക്രമണങ്ങൾ നടത്താന്‍ പദ്ധതിയിട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഫെബ്രുവരി 24 ന് റഷ്യ യുക്രെയ്നിൽ അധിനിവേശം തുടങ്ങിയത് മുതൽ നിരവധി പേർ അയൽരാജ്യമായ റൊമാനിയയിലേക്ക് പലായനം നടത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും ഡ്രൈവറുടെ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാന്‍ കഴിയില്ലെന്നും പൊലീസ് അറിയിച്ചു.

അതേസമയം അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കാത്ത പത്ത് റഷ്യൻ നയതന്ത്രജ്ഞരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് റൊമാനിയ ചൊവ്വാഴ്ച പറഞ്ഞിരുന്നു.

Tags:    
News Summary - Man Killed After Crashing Car Into Russian Embassy In Romania's Capital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.