ടോ ട്രക്കിൽ നിന്ന് വീണ 34കാരൻ വിമാനമിടിച്ച് മരിച്ചു

ഹോങ്കോങ്: ടോ ട്രക്കിൽ നിന്ന് ഹോങ്കോങ് വിമാനത്താവളത്തിൽ വീണ 34കാരൻ വിമാനമിടിച്ച് മരിച്ചു. ഹോങ്കോങ് വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ജോർഡനിയൻ പൗരനാണ് മരിച്ചത്. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ട്രക്കിന്റെ സീറ്റിൽ കയറാൻ ശ്രമിക്കവെ, വാഹനത്തിൽ നിന്ന് തെറിച്ച്‍വീഴുകയായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെയാണ് പരിക്കേറ്റ് ഗുരുതരനിലയിൽ ടാക്സിവേയിൽ കിടക്കുന്ന ആളെ കണ്ടെത്തിയത്. ട്രക്കിൽ കയറിയ ഉടൻ സീറ്റ് ബെൽറ്റ് അഴിഞ്ഞുപോയതാകും അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. സംഭവത്തിൽ ട്രക്ക് ഡ്രൈവറായ 60കാരനെ അറസ്റ്റ് ചെയ്തു.

Tags:    
News Summary - Man Falls Out Of Truck At Hong Kong Airport, Dies After Being Hit By Plane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.