മാലി ഭരണഘടന ഹിതപരിശോധന മാറ്റി

ബമാകോ: മാലിയിൽ ഇടക്കാല സർക്കാർ മാർച്ച് 19ന് നടത്താനിരുന്ന, ഭരണഘടന ഭേദഗതി സംബന്ധിച്ച ഹിതപരിശോധന മാറ്റി. 2020ൽ രാജ്യത്ത് സൈന്യം ഭരണം പിടിച്ചെടുത്തിരുന്നു. സൈനിക ഭരണത്തിന്റെ ജനസമ്മിതി അറിയാനുള്ള അവസരമായി ഹിതപരിശോധനയെ വിലയിരുത്തിയിരുന്നു.

2024 മാർച്ചിൽ സിവിലിയൻ ഭരണകൂടത്തിന് വഴിമാറാൻ പട്ടാളം സന്നദ്ധത അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ ഇക്കണോമിക് കമ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കൻ സ്റ്റേറ്റ്സ് മാലിക്കുമേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. അഞ്ചുവർഷം തുടരാനുള്ള സൈന്യത്തിന്റെ നീക്കത്തിന് തിരിച്ചടിയായത് ഇതാണ്.

Tags:    
News Summary - Mali constitution changed referendum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.