അഫ്ഗാനിൽ ഇടപെടാൻ ലോകനേതാക്കളോട് അഭ്യർഥിച്ച് മലാല

ലണ്ടൻ: അഫ്ഗാനിസ്താനിൽ ഇടപെടാൻ ലോകനേതാക്കളോട് അഭ്യർഥിച്ച് നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായ്. അഫ്ഗാനിലെ സാഹചര്യങ്ങളിൽ അതീവ ആശങ്കയാണുള്ളത്. പ്രത്യേകിച്ചും സ്ത്രീകളുടെയും പെൺകുട്ടികളുടെയും കാര്യത്തിൽ. ലോകനേതാക്കൾ അടിയന്തര നടപടിയെടുക്കണമെന്നും മലാല അഭ്യർഥിച്ചു.

അഫ്ഗാൻ ജനതയെ സംരക്ഷിക്കാൻ യു.എസ് പ്രസിഡന്‍റ് ജോ ബൈഡന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അദ്ദേഹം ധീരമായ നടപടികൾ കൈക്കൊള്ളണമെന്നും 24കാരിയായ മലാല ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിവിധ ലോകനേതാക്കളുമായി ബന്ധപ്പെടുകയാണെന്നും മലാല വ്യക്തമാക്കി.

2012ൽ പാക് താലിബാന്‍റെ വധശ്രമം അതിജീവിച്ച വ്യക്തിയാണ് മലാല യൂസഫ്സായ്. പിന്നീട്, ഭീകരതക്കെതിരായ പോരാട്ടത്തിന്‍റെ അടയാളമായി ഇവർ മാറുകയായിരുന്നു. 2014ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം മലാലക്ക് ലഭിച്ചു. നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.

അതേസമയം, അഫ്​ഗാനിൽ നിന്നും യു.എസ്​സേനയെ പിൻവലിക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് പ്രസിഡന്‍റ്​ ജോ ബൈഡൻ വ്യക്തമാക്കിയത്. സേനയെ പിൻവലിച്ചതിൽ കുറ്റബോധമില്ലെന്നും ബൈഡൻ പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ സഹായവും അഫ്​ഗാന്​ നൽകിയെന്നും യു.എസ്​ പ്രസിഡന്‍റ്​ കൂട്ടിച്ചേർത്തു.

Tags:    
News Summary - Malala Yousafzai urges world leaders to act on Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.