സെ​ര്‍ജ് ഗ​ല്ലെ

മ​ഡ​ഗാ​സ്ക​റി​ൽ ഹെ​ലി​കോ​പ്ട​ർ ത​ക​ർ​ന്ന് ക​ട​ലി​ൽ വീ​ണ മന്ത്രി 12 മ​ണി​ക്കൂ​ർ നീ​ന്തി തീ​ര​മ​ണ​ഞ്ഞു

അ​ന്താ​നാ​നാ​രീ​വോ: ഹെ​ലി​കോ​പ്​​ട​ര്‍ ത​ക​ർ​ന്ന് ക​ട​ലി​ൽ വീ​ണെ​ങ്കി​ലും 12 മ​ണി​ക്കൂ​ർ നീ​ന്തി ഒ​ടു​ക്കം തീ​ര​ത്ത​ണ​ഞ്ഞ് എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് മ​ഡ​ഗാ​സ്ക​ര്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി സെ​ര്‍ജ് ഗ​ല്ലെ. മ​ഡ​ഗാ​സ്‌​ക​ര്‍ ദ്വീ​പിന്‍റെ വ​ട​ക്കു​കി​ഴ​ക്ക​ന്‍ തീ​ര​ത്തായി​രു​ന്നു അ​പ​ക​ടം.

ഹെ​ലി​കോ​പ്ട​റി​ൽ മ​ന്ത്രി​യ​ട​ക്കം നാ​ലു പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ത​ദ്ദേ​ശീ​യ​രാ​യ മു​ക്കു​വ​രാ​ണ് ഇ​ദ്ദേ​ഹ​ത്തെ ക​ര​ക്കെ​ത്തി​ച്ച​ത്. ചീ​ഫ് വാ​റ​ന്‍റ് ഓ​ഫി​സ​ർ ജി​മ്മി ലെ​യ്റ്റ്സാ​റ മെ​ഹാം​ബോ ബീ​ച്ചി​ൽ നീ​ന്തി​യ​ണ​ഞ്ഞു. ത​നി​ക്ക് മ​രി​ക്കാ​നു​ള്ള സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ച്ച വി​ഡി​യോ​യി​ല്‍ പ​റ​യു​ന്നു.

മ​ഡ​ഗാ​സ്‌​ക​റി​ല്‍ ബോ​ട്ട​പ​ക​ട​മു​ണ്ടാ​യ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി തി​രി​ച്ച​താ​ണ് മ​ന്ത്രി​യും സം​ഘ​വും. ഹെലികോപ്​ടർ അപകടകാരണം വ്യക്തമല്ല.

Tags:    
News Summary - Madagascar police chief swims for 12 hours after helicopter crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.