31 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ലോക്ഡൗൺ നീട്ടി ഈ നഗരം

ഹോങ്കോങ്: ചൈനീസ് നിയന്ത്രണത്തിലുള്ള ​മക്കാവുവിൽ കോവിഡ് നിയന്ത്രണങ്ങൾ ദീർഘിപ്പിച്ചു. കോവിഡിന്റെ ഏറ്റവും വലിയ വ്യാപനം നഗരത്തിൽ അനുഭവപ്പെടുന്നതിനിടെയാണ് ലോക്ഡൗൺ വീണ്ടും ദീർഘിപ്പിച്ചിരിക്കുന്നത്. ഇതുപ്രകാരം കൊമേഴ്സ്യൽ കമ്പനികൾ ജൂലൈ 23 വരെ അടഞ്ഞുകിടക്കും.

ജൂലൈ 11നാണ് മക്കാവുവിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്. 17 വരെയായിരുന്നു നിയന്ത്രണം. എന്നാൽ, കോവിഡ് രോഗികളുടെ എണ്ണം കുറയാതിരുന്നതോടെ ലോക്ഡൗൺ നീട്ടുകയായിരുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾക്ക് പുറത്തിറങ്ങാനാവു. കെ.എൻ 95 മാസ്കുകൾ ധരിച്ചു മാത്രമേ പുറത്തിറങ്ങാവുവെന്നും അധികൃതർ നിഷ്കർച്ചിട്ടുണ്ട്.

680,000 ജനസംഖ്യയുള്ള മക്കാവുവിൽ വെള്ളിയാഴ്ച 31 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ തരംഗം സ്ഥിരീകരിച്ചതിന് ശേഷം 1700 പേർക്കാണ് രോഗബാധയുണ്ടത്. ലോക്ഡൗൺ മൂലം നഷ്ടമുണ്ടാവുന്ന വ്യാപാരികൾക്ക് 1.24 ബില്യൺ ഡോളർ സഹായം നൽകുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോഴും മക്കാവുവിന്റെ ഏറ്റവും വലിയ വരുമാനമാർഗമായ കാസിനോകൾ അടച്ചുപൂട്ടാൻ സർക്കാർ നിർദേശിച്ചിരുന്നില്ല.

Tags:    
News Summary - Macao extends lockdown to curb biggest COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.