ആളുകളെ ഞെട്ടിച്ച്​ നടുറോഡിൽ സിംഹം; സൗദിയിൽ റോഡിൽ അലഞ്ഞ സിംഹത്തെ പിടികൂടി

അൽഖോബാർ: സൗദിയിൽ റോഡിൽ അലഞ്ഞുതിരിഞ്ഞ സിംഹത്തെ വന്യജീവി കേന്ദ്രം ഉദ്യോഗസ്ഥരെത്തി പിടികൂടി. അൽ ഖോബാറിലെ അസീസിയിലെ അംവാജ്​ ഡിസ്​ട്രിക്​റ്റിൽ ബുധനാഴ്​ചയാണ്​ സംഭവം. പ്രദേശത്തെ റോഡിലൂടെ ഒരു സിംഹം അലഞ്ഞു നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ്​ മൃഗഡോക്​ടറുടെ മേൽനോട്ടത്തിൽ ദേശീയ വൈൽഡ്​ ലൈഫ്​ ​ഡവലപ്​മെൻറ്​ കേന്ദ്രത്തിലെ വിദഗ്​ധർ സ്ഥലത്തെത്തി സിംഹത്തെ പിടികൂടിയത്​.​


പ്രദേശവാസികൾക്ക്​ യാതൊരു പ്രയാസങ്ങളുമുണ്ടാക്കാതെയാണ്​ സിംഹത്തെ കീഴ്​പ്പെടുത്തിയത്​. മുനിസിപ്പാലിറ്റി ഉ​ദ്യോഗസ്ഥരും പൊലീസും സഹായത്തിനുണ്ടായിരുന്നു. മയക്കുമരുന്ന്​ കുത്തിവെപ്പ്​ നൽകിയ ശേഷം സിംഹത്തെ​ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക്​ മാറ്റി.

Tags:    
News Summary - Lion at large in the city of Al-Khobar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.