ലബനാനിൽ ഹരീരി രാജിവെച്ചു

ബൈറൂത്​:ഒമ്പതുമാസമായി സർക്കാർ രൂപവത്​കരിക്കാൻ കഴിയാത്തതിനെ തുടർന്ന്​ ലബനാൻ പ്രധാനമന്ത്രിയായിരുന്ന സഅദ്​ ഹരീരി രാജിവെച്ചു. ഇതോടെ രാജ്യം വീണ്ടും രാഷ്​ട്രീയ അസ്​ഥിരതയിലേക്ക്​ വീണു. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലുമാണ്​​. പ്രസിഡൻറ്​ മൈക്കിൾ ഔനുമായി നടത്തിയ കൂടിക്കാഴ്​ചക്കു ശേഷമാണ്​ ഹരീരി രാജിപ്രഖ്യാപിച്ചത്​. സർക്കാർ രൂപവത്​കരിക്കാനുള്ള അവസാനശ്രമങ്ങളും പരാജയപ്പെട്ടതോടെയായിരുന്നു രാജി.


പുതിയ മന്ത്രിസഭ നിർദേശം പ്രസിഡൻറിനു മുമ്പാകെ അവതരിപ്പിച്ചപ്പോൾ അദ്ദേഹം ചില ഭേദഗതികൾ മുന്നോട്ടുവെച്ചിരുന്നു. ഇതംഗീകരിക്കാൻ ഹരീരി തയാറായില്ല. കഴിഞ്ഞ ഒക്​ടോബറിൽ ചുമതലയേറ്റത്​ മുതൽ മന്ത്രിമാരെ നാമനിർദേശം ചെയ്യുന്നതുമായി ബന്ധപ്പെട്ട്​ ഹരീരിയും പ്രസിഡൻറും തമ്മിൽ അഭിപ്രായഭിന്നത നിലനിൽക്കുന്നുണ്ട്​​. 2019 ഒക്​ടോബറിലും ഹരീരി പ്രധാനമന്ത്രിപദം രാജിവെച്ചിരുന്നു. ഒരുവർഷത്തിനു ശേഷം വീണ്ടും അധികാരത്തിൽ തിരിച്ചെത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.