വിമാനത്തിനകത്ത്​ ചൂട്​​; കാറ്റുകൊള്ളാൻ ചിറകിലേക്കിറങ്ങി നടന്ന്​ യുവതി

കീവ്​: വിമാനത്തിനകത്ത്​ വല്ലാത്ത ചൂട്​. എന്തു ചെയ്യും? ഒന്നും നോക്കിയില്ല, കാറ്റു കൊള്ളാൻ എമർജൻസി വാതിൽ തുറന്ന്​ വിമാനചിറകിലേക്കിറങ്ങി. തുർക്കി അൻറാലിയയിൽ നിന്ന്​ അവധിക്കാല യാത്ര കഴിഞ്ഞ് യുക്രയിനിലേക്ക്​​ മടങ്ങിയ യുവതിയാണ്​ ഈ 'കടുംകൈ' ചെയ്​തത്​. യുക്രയിനിലെ ബോറിസ്​പിൽ അന്താരാഷ്​ട്ര വിമാനത്താവളത്തിലെ ഡി ടെർമിനലി​ൽ 11ാം നമ്പർ ഗേറ്റിൽ നിർത്തിയിട്ട വിമാനത്തിൽ കഴിഞ്ഞ തിങ്കളാഴ്​ചയായിരുന്നു​ സംഭവം.

യാത്രക്കാരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു ബോയിങ്​ 737-86 എൻ വിമാനത്തിൽ നിന്ന്​ യുവതി ബാഗും തോളത്തു തൂക്കി എമർജൻസി വാതിലിലൂടെ വിമാനത്തി​െൻറ ചിറകിലേക്കിറങ്ങിയത്​. അൽപ നേരം ചിറകിലൂടെ നടന്ന്​ കാറ്റുകൊണ്ട ​േശഷം വിമാനത്തിലേക്ക്​ തിരിച്ച്​ കയറുകയായിരുന്നു. യുവതി കാറ്റ്​ കൊള്ളാനിറങ്ങിയതി​െൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്​.

Full View

യുവതി വിമാനത്തി​െൻറ ചിറകിലൂടെ നടക്കുന്നത്​കണ്ട്​ പേടിച്ചുപോയ അവരുടെ കുട്ടികൾ അത്​ തങ്ങളുടെ മാതാവാണെന്ന്​ വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്ന്​ ദൃക്​സാക്ഷികളിലൊരാൾ പറയുന്നു. തുടർന്ന്​ ഇക്കാര്യം ശ്രദ്ധയിൽപെട്ട പൈലറ്റ്​ ആംബുലൻസ്​ വിളിക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്​തു. യുവതിയെ ചോദ്യം ചെയ്​തെങ്കിലും തൃപ്​തികരമായ ഉത്തരം ലഭിച്ചില്ല.

സംഭവത്തെ തുടർന്ന്​ യുക്രയിൻ ഇൻറർനാഷനൽ എയർലൈൻസ് യുവതിയെ​ കരിമ്പട്ടികയിൽ പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.