തെഹ്റാൻ: രണ്ടു വർഷത്തിലധികമായി ഇറാനിൽ തടവിലായിരുന്ന ബ്രിട്ടീഷ്-ആസ്ട്രേലിയൻ ഗവേഷകയെ വിട്ടയച്ചു. തായ്ലൻഡിൽ തടവിലായിരുന്ന തങ്ങളുടെ മൂന്നു പൗരന്മാർക്ക് പകരമായാണ് ഇവരെ വിട്ടയക്കുന്നതെന്ന് ഇറാൻ അറിയിച്ചു. ചാരപ്രവർത്തനം ആരോപിച്ച് ഇറാൻ ജയിലിലടച്ച മെൽബൺ വാഴ്സിറ്റിയിൽ മധ്യപൗരസ്ത്യ പഠന വിഭാഗം അധ്യാപികയായ ഡോ. കെയ്ലി മൂർ ഗിൽബർട്ട് ആണ് (33) മോചിതയായത്.
2018ൽ അക്കാദമിക സെമിനാറിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ തെഹ്റാൻ വിമാനത്താവളത്തിൽവെച്ചാണ് ഇവരെ പിടികൂടിയത്. ഇവിൻ ജയിലിലേക്ക് മാറ്റിയ ഇവരെ തെഹ്റാൻ കോടതി 10 വർഷം തടവിന് ശിക്ഷിച്ചു. കുറ്റം കെയ്ലി നിഷേധിച്ചിരുന്നു. 2012ലെ ബാങ്കോക് സ്ഫോടനക്കേസിൽ പ്രതികളായ രണ്ടുപേരും ഒരു വ്യാപാരിയുമാണ് തായ്ലൻഡ് മോചിപ്പിച്ച ഇറാൻ സ്വദേശികൾ. എന്നാൽ, തടവുകാരുടെ കൈമാറ്റമാണോ നടന്നതെന്ന് തായ്ലൻഡ് വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.