അലക്സി നവാൽനിയെ വിട്ട‍യക്കണമെന്ന ആവശ്യം തള്ളി റഷ്യ

മോസ്കോ: റഷ്യൻ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ വിട്ടയക്കണമെന്ന വിവിധ രാജ്യങ്ങളുടെ ആവശ്യം തള്ളി. യൂറോപ്യൻ യൂനിയനും അമേരിക്കയുമാണ് 30 ദിവസം റിമാൻഡിലായ നവാൽനിയെ വിട്ടയക്കണമെന്നാവശ്യപ്പട്ടത്.

എന്നാൽ, ഈ ആവശ്യം റഷ്യ തള്ളി. നവാൽനിയുടെ അറസ്റ്റ് റഷ്യയുടെ ആഭ്യന്തര കാര്യമാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിനെ വിമർശിച്ചതിന് ചായയിൽ വിഷംകലർത്തി കൊലപ്പെടുത്താനുള്ള ശ്രമത്തിൽ ഗുരുതരാവസ്ഥയിലാവുകയും മാസങ്ങൾ നീണ്ട വിദേശ ചികിത്സക്കൊടുവിൽ നാട്ടിലെത്തുകയും ചെയ്തപ്പോഴാണ് നവാൽനി കസ്റ്റഡിയിലായത്.

ജർമ്മിയിലായിരുന്നു 44കാരനായ നവാൽനിയുടെ ചികിത്സ. അവിടെ നിന്നും വിമാനത്തിൽ മോസ്കോയിലെ ഷെറിമെറ്റിയേവോ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ പൊലീസുകാർ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മറ്റൊരു വിമാനത്താവളത്തിൽ ഇറങ്ങാൻ ടിക്കറ്റെടുത്ത നവാൽനിയെ വരവേൽക്കാൻ ആയിരക്കണക്കിന് അനുയായികളും കാത്തുനിന്നിരുന്നു. എന്നാൽ, വിമാനം തിരിച്ചുവിട്ടായിരുന്നു റഷ്യയുടെ നടപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.