കാൻസർ ബാധിതനെന്ന വ്യാജേന പണപ്പിരിവ് നടത്തിയ വിവാദ കൊറിയൻ ഗായകൻ ജീവനൊടുക്കി

കാൻസർ ബാധിതനെന്ന വ്യാജേന പണപ്പിരിവ് നടത്തിയ വിവാദ കൊറിയൻ ഗായകൻ ആത്മഹത്യ ചെയ്തു. 2011ലെ കൊറിയ ഗോട്ട് ടാലന്‍റിൽ രണ്ടാം സ്ഥാനം നേടി പ്രശസ്തനായ ചോയ് സുങ്-ബോങ്ങാണ് ജീവനൊടുക്കിയത്. 33കാരനായ ചോയിയെ തെക്കൻ സോളിലെ യോക്സാം-ഡോങ് ജില്ലയിലെ വീട്ടിൽ ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പണത്തിനായി കാൻസർ ബാധിച്ചെന്ന് പ്രചരിപ്പിച്ച് ധനസമാഹരണം നടത്തിയത് ചെറുപ്പത്തില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കീഴടക്കിയ ചോയിയുടെ ജനപ്രീതിക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. 2021ലാണ് താൻ ഒന്നിലധികം തരത്തിലുള്ള ക്യാൻസറിനെതിരെ പോരാടുകയാണെന്ന് പറഞ്ഞ് പണപ്പിരിവ് നടത്തിയത്. പിന്നീട് തന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരാമർശിച്ച അദ്ദേഹം തന്‍റെ ഏറ്റവും പുതിയ ആൽബത്തിന് പണം ആവശ്യമാണെന്നും പറഞ്ഞിരുന്നു. പിന്നീട് തനിക്ക് രോഗമില്ലെന്ന് ചോയ് സമ്മതിക്കുകയും പറഞ്ഞത് വ്യാജമാണെന്നും ഫണ്ട് പിരിവിലൂടെ തനിക്ക് ലഭിച്ച തുക തിരികെ നൽകുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.

മരിക്കുന്നതിന് മുമ്പ് ഒരു കുറിപ്പ് ചോയ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു. ‘എന്‍റെ വിഡ്ഢിത്തം സഹിച്ച എല്ലാവരോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’ എന്നായിരുന്നു കുറിപ്പ്. ധനസമാഹരണത്തിലൂടെ ലഭിച്ച പണമെല്ലാം തിരിച്ചുനൽകിയെന്നും കുറിപ്പിൽ പറയുന്നു.

Tags:    
News Summary - Korean Singer Choi Sung Bong Dies At 33

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.