പ്ര​കോ​പി​പ്പി​ച്ചാ​ൽ യു.​എ​സി​നെ ന​ശി​പ്പി​ക്ക​ണം -കിം ​ജോ​ങ് ഉ​ൻ

പ്യോ​ങ് യാ​ങ്: പ്ര​കോ​പി​പ്പി​ച്ചാ​ൽ അ​മേ​രി​ക്ക​യെ​യും ദ​ക്ഷി​ണ കൊ​റി​യ​യെ​യും സൈ​നി​ക​മാ​യി ന​ശി​പ്പി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര കൊ​റി​യ​ൻ പ്ര​സി​ഡ​ന്റ് കിം ​ജോ​ങ് ഉ​ൻ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച മു​തി​ർ​ന്ന സൈ​നി​ക​നേ​തൃ​ത്വ​വു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ‘

‘അ​വ​ർ ഉ​ത്ത​ര കൊ​റി​യ​യെ സൈ​നി​ക​മാ​യി നേ​രി​ടാ​നും പ്ര​കോ​പി​പ്പി​ക്കാ​നും മു​ന്നോ​ട്ടു​വ​ന്നാ​ൽ ഒ​രു നി​മി​ഷം മ​ടി​ക്കേ​ണ്ട​തി​ല്ല. എ​ല്ലാ അ​ർ​ഥ​ത്തി​ലും സ​ജ്ജ​രാ​യി​രി​ക്കു​ക​യും അ​നു​യോ​ജ്യ​മാ​യ സ​ന്ദ​ർ​ഭ​ത്തി​ൽ ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​ക​യും വേ​ണം.’’ കിം ​ജോ​ങ് ഉ​ൻ പ​റ​ഞ്ഞ​താ​യി ദേ​ശീ​യ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഈ ​വ​ർ​ഷം ഉ​ത്ത​ര​കൊ​റി​യ മൂ​ന്നു ചാ​ര ഉ​പ​ഗ്ര​ഹം​കൂ​ടി വി​ക്ഷേ​പി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

News Summary - Kim Jong Un tells army to ‘annihilate’ US if provoked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.