ചരിത്രം കുറിച്ച് കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍

വാഷിങ്ടണ്‍: യു.എസ് സുപ്രീംകോടതി ജഡ്ജിയായി കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ നിയമിതയായതോടെ പുതിയ ചരിത്രവും പിറന്നു. സുപ്രീംകോടതി ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ ആഫ്രോ-അമേരിക്കൻ വനിതയാണ് കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍. ജാക്‌സണിന്റെ നിയമനത്തിന് യു.എസ് സെനറ്റ് അംഗീകാരം നൽകി.

47നെതിരെ 53 വോട്ടുകള്‍ നേടിയാണ് കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണിന്റെ നിയമനം സെനറ്റില്‍ പാസായത്. വൈസ് പ്രസിഡന്റ് കമല ഹാരിസാണ് വോട്ടെടുപ്പിന് നേതൃത്വം നല്‍കിയത്. 51കാരിയായ ജാക്‌സണ്‍ അപ്പീല്‍ കോര്‍ട്ട് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. ഫെഡറല്‍ ബെഞ്ചില്‍ ഒമ്പത് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുണ്ട്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ് ആശംസകളറിയിച്ചു.

''നമ്മുടെ രാജ്യത്തിനും നമ്മുടെ കോടതികള്‍ക്കും ചരിത്രപരമായ നിമിഷം. അഭിനന്ദനങ്ങള്‍ കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍''-എന്നായിരുന്നു ബൈഡന്റെ ട്വീറ്റ്. മുൻ പ്രസിഡന്റ് ബറാക് ഒബാമയും കെറ്റാന്‍ജിയെ അഭിനന്ദിച്ചു.

Tags:    
News Summary - Ketanji brown jackson will be the first black women US supreme court judge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.