കാമുകിയുടെ ഗുസ്തിമത്സരം കാണാൻ പോയത് എഫ്.ബി.ഐ വിമാനത്തിൽ; കാഷ് പട്ടേലിനെതിരെ വിമർശനം

വാഷിങ്ടൺ: കാമുകിയുടെ ഗുസ്തി മത്സരം കാണാൻ എഫ്.ബി.ഐയുടെ ജെറ്റ് ഉപയോഗിച്ച സംഭവത്തിൽ കാഷ് പട്ടേലിനെതിരെ വിമർശനം. പെൻസിൽവാനിയ യൂനിവേഴ്സിറ്റിയിൽ നടന്ന കാമുകിയുടെ പരിപാടികാണാനാണ് എഫ്.ബി.ഐയുട വിമാനത്തിൽ കാഷ് പട്ടേൽ പോയത്.

കാമുകി അലക്സിസ് വിക്കിൻസിന്റെ പരിപാടി കാണാനായിരുന്നു കാഷ് പട്ടേലിന്റെ യാത്ര. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വിക്കിൻസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.ഫ്ലൈറ്റ് ഡാറ്റ റെക്കോഡ് പ്രകാരം എഫ്.ബി.ഐയുടെ വിമാനം മനാസാസിൽ നിന്നും വിർജീനിയയിലേക്ക് 40 മിനിറ്റ് ആദ്യം പറഞ്ഞു. പിന്നീട് കാമുകയുടെ വീട് ലക്ഷ്യമാക്കി രണ്ടര മണിക്കൂർ കൂടി പറക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നിരവധി തവണ ഇത്തരത്തിൽ കാഷ് പട്ടേൽ കാമുകയുടെ വീട്ടിലേക്ക് എഫ്.ബി.ഐ ജെറ്റിൽ സഞ്ചരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

എഫ്.ബി.ഐ ഡയറക്ടറുടെ യാത്രകൾക്കെതിരെ യു.എസ് കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തി. എന്നാൽ, സെക്യൂരിറ്റി കമ്യൂണിക്കേഷൻ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതിനാൽ ഔദ്യോഗിക, സ്വകാര്യ യാത്രകൾക്ക് എഫ്.ബി.ഐയുടെ വിമാനങ്ങൾ ഉപയോഗിക്കണമെന്ന് ചട്ടമുണ്ടെന്നും അതിനാലാണ് ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്തതെന്നുമാണ് കാഷ് പട്ടേൽ ഇതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് നൽകുന്ന മറുപടി.

എന്നാൽ, കാമുകയുടെ വീട് സ്ഥിതി ചെയ്യുന്ന നാഷ്വില്ലയിലേക്ക് ഒരു ഔദ്യോഗികാവശ്യവുമില്ലാതെ എഫ്.ബി.ഐ വിമാനത്തിൽ ഇടക്കിടക്ക് യാത്ര ചെയ്യുന്ന കാഷ് പട്ടേലിന്റെ നടപടി അത്ര ശരിയല്ലെന്നാണ് ഉയർന്നിരിക്കുന്ന പ്രധാന വിമർശനം.

Tags:    
News Summary - Kash Patel criticized for going to watch his girlfriend's wrestling match on an FBI plane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.