കറാച്ചിയിൽ 16 ചെറുഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തുവെന്ന് പാകിസ്താൻ

ലാഹോർ: കറാച്ചിയിൽ 16 ചെറുഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തുവെന്ന് പാകിസ്താൻ. പാക് കാലാവസ്ഥ വകുപ്പിന് കീഴിലുള്ള സീസ്മെക് സെന്ററാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ന് രാവിലെ 9.57നാണ് ഏറ്റവും അവസാനത്തെ ഭൂചലനം റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച മുതൽ പ്രദേശത്ത് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു.

2.8 തീവ്രതയുള്ള ഭുചലനങ്ങളാണ് പാകിസ്താനിൽ റിപ്പോർട്ട് ചെയ്തത്. മാലിറിൽ നിന്നും 15 കിലോ മീറ്റർ മാറി 40 കിലോ മീറ്റർ ആഴത്തിലാണ് അവസാന ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തിങ്കളാഴ്ച രാത്രിയും തുടർച്ചയായ രണ്ട് ഭൂചലനങ്ങളുണ്ടായിരുന്നു. 2.6, 2.8 തീവ്രതരേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. ചൊവ്വാഴ്ച പുലർച്ചെയും ഭൂചലനമുണ്ടായിരുന്നു.

ഞായറാഴ്ച മുതൽ കറാച്ചിയിലെ ലാൻഡി, ക്വിയബാദ്, മാലിർ എന്നിവടങ്ങളിലും സമീപപ്രദേശങ്ങളിലുമാണ് ഭൂചലനമുണ്ടായത്. എന്നാൽ, ഭൂചലനത്തിൽ കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം, പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഖാരിഫ് (വേനൽക്കാല കൃഷി) വിളയിറക്കാനുള്ള തയാറെടുപ്പുകൾ നടക്കുന്നതിനിടെ സിന്ധുനദീ തടത്തിൽ കടുത്ത ജലക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സുന്ധുനദിയിലെ തർബേല, ഝലം നദിയിലെ മംഗള അണക്കെട്ടുകളിൽ ജലനിരപ്പ് വളരെ താഴ്ന്ന നിലയിലാണ്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാലത്തിൽ ഇന്ത്യ നദീജലം തടഞ്ഞതോടെ ചെനാബിലെ നീരൊഴുക്കും വൻതോതിൽ കുറഞ്ഞു.

പാകിസ്താൻ സർക്കാർ പുറത്തുവിട്ട പുതിയ വിവരങ്ങളനുസരിച്ച്, പഞ്ചാബ് പ്രവിശ്യയിൽ സിന്ധുനദിയിലും പോഷകനദികളിലുമായി കഴിഞ്ഞ വർഷം ജൂൺ രണ്ടിനെ അപേക്ഷിച്ച് ഇത്തവണ 10.3 ശതമാനമാണ് ജലലഭ്യതയിൽ കുറവ് വന്നിരിക്കുന്നത്. 1,28,800 ക്യുസെക്സ് ജലമാണ് നിലവിൽ പഞ്ചാബിൽ ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേസമയം ഉള്ളതിനേക്കാൾ 14,800 ക്യുസെക്സ് ജലത്തിന്‍റെ കുറവാണുള്ളത്

Tags:    
News Summary - Karachi hit by 16 minor earthquakes since Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.