കറാച്ചി: ജയില്‍ വാസത്തിനിടെ അര്‍ബുദ ബാധിതയായി മരിച്ച സ്ത്രീ കുറ്റക്കാരിയല്ലെന്ന് ഏഴ് മാസത്തിന് ശേഷം പാക് കോടതി. കൊലപാതക കേസില്‍ സൈമ ഫര്‍ഹാന്‍ എന്ന 35കാരിയെയാണ് മരണത്തിനു ശേഷം കറാച്ചി കോടതി കുറ്റവിമുക്തയാക്കിയത്.
അധ്യാപികയായിരുന്ന സൈമ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് സൈമയെയും നാല് കുടുംബാംഗങ്ങളേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര വര്‍ഷം കറാച്ചി സെന്‍ട്രല്‍ ജയിലില്‍ സൈമ കഴിഞ്ഞു. ഏഴ് മാസങ്ങള്‍ക്ക് മുമ്പ് 2021 ജൂണ്‍ 14നായിരുന്നു സൈമയുടെ മരണം. സൈമക്ക് അര്‍ബുദം ബാധിച്ചിരുന്നതായി മരണ റിപ്പോര്‍ട്ടില്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
സൈമയെ കുറ്റവിമുക്തയാക്കിയെന്ന വാര്‍ത്തയോട്, നീതി ലഭിക്കാന്‍ വൈകിയെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.
എന്നാണ് തങ്ങള്‍ക്ക് ജാമ്യം കിട്ടുക എന്ന് എപ്പോഴും സൈമ ചോദിക്കാറുണ്ടായിരുന്നെന്ന് അഭിഭാഷകന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.