ജമ്മുകശ്മീരിൽ അഭയാർഥി ക്യാമ്പിലെ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ച് ഉമർ അബ്ദുല്ല. നിയന്ത്രണരേഖയിൽ നിന്ന് കുടിയൊഴിക്കപ്പെട്ടവർക്കായി തുറന്ന അഭയാർഥ ക്യാമ്പിലെ കുട്ടികൾക്കൊപ്പമാണ് അദ്ദേഹം ക്രിക്കറ്റ് കളിച്ചത്.
ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഭയാർഥി ക്യാമ്പിലെ കുട്ടിയുടെ ബാറ്റ് വാങ്ങി പരിശോധിച്ച ഉമർ അബ്ദുല്ല പിന്നീട് അവർക്കൊപ്പം കളിക്കാൻ കൂടുകയായിരുന്നു. ഇന്ന് ജമ്മുകശ്മീരിലെ വിവിധ അഭയാർഥി ക്യാമ്പുകളിൽ ഉമർ അബ്ദുല്ല സന്ദർശനം നടത്തിയിരുന്നു.
സംഘർഷം തുടരുന്നത് പാകിസ്താന് ദോഷം ചെയ്യുമെന്ന് ജമ്മു- കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല പറഞ്ഞു. വ്യാഴാഴ്ചത്തെ വ്യോമാക്രമണത്തെ, 1971ലെ യുദ്ധത്തിനുശേഷം കശ്മീരിനെതിരായ ഏറ്റവും ഗുരുതരമായ ആക്രമണങ്ങളിലൊന്നാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
സംഘർഷം ലഘൂകരിക്കുന്നതിൽ പാകിസ്താൻ ശ്രദ്ധ കേന്ദ്രീകരിക്കണം.
വ്യോമാക്രമണ ഭീഷണികളെ നിർവീര്യമാക്കിയതിലും ഒരു ഡ്രോണും ലക്ഷ്യത്തിലെത്തുന്നില്ലെന്ന് ഉറപ്പാക്കിയതിലും സായുധ സേനയുടെ മിടുക്കിനെ മുഖ്യമന്ത്രി പ്രശംസിച്ചു. ജമ്മു, സാംബ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രിയും സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മുവിലെ ഒട്ടനവധി തന്ത്രപ്രധാന കേന്ദ്രങ്ങൾ പാകിസ്താൻ ലക്ഷ്യമിട്ടെങ്കിലും എല്ലാ ശ്രമങ്ങളും സൈന്യം പരാജയപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.