ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട അവസാന കോടതി രേഖയും പുറത്തുവിട്ടു

വാഷിങ്ടൺ: പെൺവാണിഭക്കാരൻ ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട കോടതി രേഖകളിൽ അവസാന​ത്തേതും പുറത്തുവിട്ടു. 1,400 പേജുള്ള രേഖകളിൽ എപ്‌സ്റ്റൈനും  മുൻ കാമുകി ഗിസ്ലെയ്ൻ മാക്‌സ്‌വെല്ലുമായുള്ള ബന്ധത്തെ കുറിച്ചാണ് കൂടുതലും. എപ്‌സ്റ്റൈന് പെൺകുട്ടികളെ ദുരുപയോഗം ചെയ്യാൻ സഹായിച്ചതിന് മാക്‌സ്‌വെൽ 20 വർഷം തടവ് അനുഭവിച്ചിട്ടുണ്ട്. ശിക്ഷക്കെതിരെ അപ്പീൽ നൽകിയിരിക്കുകയാണ് അവർ. പ്രശസ്തരായ പുരുഷന്മാരെ ബ്ലാക്ക് മെയിൽ ചെയ്യുന്നതുൾപ്പെടെയുള്ള അഭിഭാഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ എപ്‌സ്റ്റൈൻ നൂറുകണക്കിന് തവണ വിസമ്മതിച്ചതായി ഈ അവസാന രേഖയിൽ പറയുന്നു.

പെൺവാണിഭത്തിനിരയായ വിർജീനിയ ഗിഫ്രെയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രേഖകൾ പുറത്തുവിട്ടത്. 2015ലാണ് അവർ നിയമനടപടി ആരംഭിച്ചത്. 2017ൽ തീർപ്പാക്കി. ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരനടക്കമുള്ളവരുമായി ലൈംഗിക ബന്ധം പുലർത്തിയ കാര്യം ഗിഫ്രെ സമ്മതിക്കുന്നുണ്ട്. അതിന് 10,000 മുതൽ 15,000 ഡോളർ വരെ പ്രതിഫലമായി ലഭിച്ചുവെന്നും പറയുന്നുണ്ട്. രണ്ട് ലേഖനങ്ങൾക്കും ആൻഡ്രൂ രാജകുമാരനൊപ്പം തന്നെ കാണിക്കുന്ന ഫോട്ടോയ്ക്കുമായി ഒരു മാധ്യമ സ്ഥാപനം തനിക്ക് 160,000 ഡോളർ നൽകിയതായി അവർ സാക്ഷ്യപ്പെടുത്തി.

അതുപോലെ ഒരു പ്രധാനപ്പെട്ട പ്രധാനമന്ത്രിയുമായി താൻ ലൈംഗിക ബന്ധം പുലർത്തിയ കാര്യവും അവർ സമ്മതിക്കുന്നുണ്ട്. എന്നാൽ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. അതുപോലെ ആൻഡ്രൂ രാജകുമാരനുമായും ബന്ധം പുലർത്തിയെന്നും അവർ പറയുന്നു. എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട കോടതി രേഖകൾ രഹസ്യമായി സൂക്ഷിക്കേണ്ട ആവശ്യമില്ലെന്ന് കോടതി നിലപാട് സ്വീകരിച്ചത് ഈ വർഷം ജനുവരിയിലാണ്. 

Tags:    
News Summary - Jeffrey Epstein: Fifth and final batch of documents released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.