ടോക്കിയോ: കോക്പിറ്റ് വിൻഡോയിൽ പൊട്ടലുണ്ടായതിനെ തുടർന്ന് ജപ്പാനിൽ വിമാനം തിരിച്ചു പറന്നു. നിപ്പോൺ എയർവേയ്സിന്റെ ആഭ്യന്തര വിമാനമാണ് യാത്രക്കിടെ തിരിച്ചു പറന്നത്. ബോയിങ് 737-800 എയർക്രാഫ്റ്റാണ് അപകടത്തിൽപ്പെട്ടതെന്ന് നിപ്പോൺ എയർവേയ്സ് വക്താവ് അറിയിച്ചു.
ടോയമയിൽ നിന്ന് സാപ്പറോ ന്യു ചിത്തോസിലേക്കുള്ള യാത്രക്കിടെയാണ് വിമാനത്തിന്റെ തകരാർ ശ്രദ്ധയിൽപ്പെട്ടത്. നാല് ലേയറുകളുള്ള കോക്പിറ്റ് വിൻഡോയിലാണ് പൊട്ടലുണ്ടായത്. വിമാനത്തിലെ 59 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാന കമ്പനി വക്താവ് അറിയിച്ചു.
നേരത്തെ ബോയിങ്ങിന്റെ 737 മാക്സ് 9 എയർലൈനിൽ തകരാർ കണ്ടെത്തിയിരുന്നു. അലാസ്ക എയറിന്റെ ബോയിങ് മാക്സ് 9 വിമാനത്തിന്റെ ഗ്ലാസ് പറക്കുന്നതിനിടെ പൊട്ടിയത് വലിയ ആശങ്കക്ക് വഴിവെച്ചിരുന്നു. തുടർന്ന് യു.എസ് ഏവിയേഷൻ അതോറിറ്റി ബോയിങ് 737 മാക്സ് 9 വിമാനങ്ങളുടെ സർവീസ് താൽകാലികമായി നിർത്തിവെച്ചിരുന്നു.
നേരത്തെ പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിന്‍റെ ഡോർ തകർന്ന് തെറിച്ച് പോയതിനെ തുടർന്നാണ് അലസ്ക എയർലൈനിന്റെ ബോയിങ്ങ് 737 വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്. അപകടത്തെ തുടർന്ന് ഡോർ ഇളകിത്തെറിച്ച് ഫോണും മറ്റു വസ്തുക്കളും പുറത്തേക്ക് വീഴുന്ന ഭയാനകമായ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഡോർ തകർന്ന് കാബിനിൽ സമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് വിമാനം പോർട്ട്ലാന്‍റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.