17,000 കുഞ്ഞുങ്ങളുടെ രക്തം; ക്രൂരതയുടെ നാഴികക്കല്ല് പിന്നിട്ട് ഇസ്രായേൽ, ഗസ്സയിൽ കൊന്നുതള്ളിയവരുടെ എണ്ണം 50,000 കടന്നു

ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ സൈന്യം നിഷ്കരുണം കൊന്നുതള്ളിയവരുടെ എണ്ണം 50,000 കടന്നു. 2023 ഒക്ടോബറിൽ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള കൂട്ടക്കൊലയിൽ ഇന്നലെ വരെ 50,021 പേർ കൊല്ലപ്പെട്ടതായാണ് ഗസ്സ ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. 1,13,274 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണം രജിസ്റ്റർ ചെയ്തവരുടെ എണ്ണം മാത്രമാണിത്. രജിസ്റ്റർ ചെയ്യാത്ത മരണങ്ങൾ കൂടി കൂട്ടുമ്പോൾ ഇത് വർധിക്കും. കൊല്ലപ്പെട്ടവരിൽ 17,000ത്തോളം കുഞ്ഞുങ്ങളാണ്. 11,000 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

ഞായറാഴ്ചയും ഇസ്രായേൽ കനത്ത ആക്രമണം തുടർന്നു. ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്സിലെ സർജിക്കൽ കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായി. ഹമാസ് നേതാവ് ഇസ്മായിൽ ബർഹും ഉൾപ്പെടെ രണ്ടുപേർ ഇവിടെ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരുമെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. ഖാൻ യൂനിസിലും റഫായിലുമായി ഇന്നലെ നടത്തിയ ആക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടു.

ഒന്നാംഘട്ട വെടിനിർത്തൽ അവസാനിച്ചതിന് പിന്നാലെ ഗസ്സക്ക് നേരെ ഇസ്രായേൽ വീണ്ടും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. രണ്ടാംഘട്ട വെടിനിർത്തലിലേക്ക് കടക്കാൻ ഇസ്രായേൽ തയാറായിട്ടില്ല. ഒ​ന്ന​ര വ​ർ​ഷ​മാ​യി വം​ശ​ഹ​ത്യ തു​ട​രു​ന്ന ഗ​സ്സ​യി​ൽ അ​ധി​നി​വേ​ശം പൂ​ർ​ണ​മാ​ക്കി സൈ​നി​ക ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നുള്ള നീക്കത്തിലാണ് ഇ​സ്രാ​യേ​ൽ. സ​ഹാ​യ​വി​ത​ര​ണം ഉ​ൾ​പ്പെ​ടെ ഏ​റ്റെ​ടു​ത്ത് നി​യ​ന്ത്ര​ണം സൈ​ന്യം നേ​രി​ട്ട് ന​ട​ത്തു​ന്ന പ​ദ്ധ​തി യു.​എ​സ് ഉ​ന്ന​ത നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്ന് മു​തി​ർ​ന്ന ഇ​സ്രാ​യേ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് ടൈം​സ് ഓ​ഫ് ഇ​സ്രാ​യേ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. 

 

യു.​എ​സ് ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ് മൈ​ക് വാ​ൾ​ട്സ്, ര​ഹ​സ്യാ​ന്വേ​ഷ​ണ, പ്ര​തി​രോ​ധ, ന​യ​ത​ന്ത്ര വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി ഇ​സ്രാ​യേ​ൽ ന​യ​കാ​ര്യ മ​ന്ത്രി റോ​ൺ ഡെ​ർ​മ​റാ​ണ് ച​ർ​ച്ച ന​ട​ത്തു​ക. ഇ​തി​നാ​യി ഞാ​യ​റാ​ഴ്ച​യോ​ടെ യു.​എ​സി​ലേ​ക്ക് തി​രി​ച്ച ഡെ​ർ​മ​ർ​ക്കൊ​പ്പം ഇ​സ്രാ​യേ​ൽ ദേ​ശീ​യ സു​ര​ക്ഷ കൗ​ൺ​സി​ൽ, ഐ.​ഡി.​എ​ഫ്, മൊ​സാ​ദ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി എ​ന്നി​വ​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങി​യ സം​ഘ​വു​മു​ണ്ട്.

ഗ​സ്സ​യെ സൈ​നി​ക ഭ​ര​ണ​ത്തി​ലാ​ക്കു​ന്ന തീ​രു​മാ​നം ഇ​തു​വ​രെ ഇ​സ്രാ​യേ​ൽ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ, യു.​എ​സ് പ്ര​സി​ഡ​ന്റാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് ഭ​ര​ണ​മേ​റി​യ​തി​നൊ​പ്പം ഇ​സ്രാ​യേ​ലി​ൽ പു​തി​യ സൈ​നി​ക മേ​ധാ​വി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ചു​മ​ത​ല​യേ​റ്റ​തോ​ടെ​യാ​ണ് നി​ല​പാ​ട് മാ​റു​ന്ന​ത്. പൂ​ർ​ണാ​ർ​ഥ​ത്തി​ൽ ഗ​സ്സ വ​രു​തി​യി​ലാ​ക്കാ​ൻ അ​ഞ്ച് ഐ.​ഡി.​എ​ഫ് ഡി​വി​ഷ​നു​ക​ൾ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ഇ​സ്രാ​യേ​ൽ ക​ണ​ക്കു​കൂ​ട്ട​ൽ.

ട്രം​പ് അ​ധി​കാ​ര​മേ​റ്റ​യു​ട​ൻ ഗ​സ്സ അ​മേ​രി​ക്ക​ൻ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ ലോ​കം മു​ഴു​ക്കെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നൊ​പ്പം ട്രം​പി​​ന്റെ നീ​ക്ക​ത്തി​ന് ബ​ദ​ലാ​യി അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ഗ​സ്സ പു​ന​ർ​നി​ർ​മാ​ണ പ​ദ്ധ​തി അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് ഇ​സ്രാ​യേ​ൽ നേ​രി​ട്ട് സ​മ്പൂ​ർ​ണ അ​ധി​നി​വേ​ശ​വും സൈ​നി​ക ഭ​ര​ണ​വും ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രണത്തിന് പിന്നാലെയാണ് നെതന്യാഹു യുദ്ധം പ്രഖ്യാപിച്ചത്. അന്ന് ഇസ്രായേലിൽ 1200ഓളം പേർ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഗസ്സയിൽ അരലക്ഷത്തോളം ഫലസ്തീനികളെ കൊന്നൊടുക്കിയ വംശഹത്യ അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്‍റെ അഭ്യർഥന ചെവികൊള്ളാൻ ഇസ്രായേൽ ഇനിയും തയാറായിട്ടില്ല. ഇതിനിടെ, ജനുവരി 19 മുതൽ മാർച്ച് 18 വരെ ഒന്നാംഘട്ട വെടിനിർത്തൽ നടപ്പാക്കിയിരുന്നു. 

Full View


Tags:    
News Summary - Israel’s war on Gaza has killed 50,000 Palestinians since October 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.