'കൈകൾ ഉയർത്തി മുട്ടിൽ ഇഴഞ്ഞെത്തിയ അവരെ നിലത്തിട്ട് ചവിട്ടി, തിരിഞ്ഞു നടക്കാൻ പറഞ്ഞ് പിറകിൽ നിന്ന് വെടിവെച്ചു'; കീഴടങ്ങാനെത്തിയ ഫലസ്തീനികളെ ഇസ്രായേൽ സൈന്യം ക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

ജറൂസലേം: വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന് മുന്നിൽ കീഴടങ്ങാനെത്തിയ രണ്ട് ഫലസ്തീനികളെ സൈന്യം ക്രൂരമായി കൊലപ്പെടുത്തി. 26 വയസുള്ള അൽ-മുൻതാസിർ ബില്ല അബ്ദുള്ളയും 37കാരൻ യൂസഫ് അസസയുമാണെന്ന് കൊല്ലപ്പെട്ടത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ അറബ് ടി.വി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പുറത്തുവിട്ടതോടെ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. നീചവും ക്രൂരവുമായ നിയമവിരുദ്ധ കൊലപാതകം തുടരുകയാണെന്നും ഇസ്രായേലിന്റെത് യുദ്ധക്കുറ്റകൃത്യമാണെന്നും പറഞ്ഞ ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം അടിയന്തര നടപടി സ്വീകരിക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

ജെനിൻ നഗരത്തിലാണ് സംഭവം. നേരത്തെ, സൈന്യത്തിനുനേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ കേസിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച രണ്ടുപേരാണ് വധിക്കപ്പെട്ടതെന്നാണ് ഇസ്രായേൽ സൈന്യം പറയുന്നത്. സമീപദിവസങ്ങളിലായി വെസ്റ്റ്ബാങ്കിലൂം ഇസ്രായേൽ ആക്രമണം രുക്ഷമാണ്.  

പുറത്തുവന്ന വിഡിയോയിൽ ഒരു തകർന്ന കെട്ടിടത്തിന്റെ പാതി തുറന്ന ഷട്ടറിനടിയിലൂടെ രണ്ടുപേർ ഇഴഞ്ഞ് വരുന്നു. ആയുധങ്ങളൊന്നുമില്ലെന്ന് കാണിക്കാൻ ഷർട്ടുകൾ ഉയർത്തിപ്പിടിച്ച് കൈകളിലും മുട്ടുകളിലും ഇഴഞ്ഞാണ് വന്നത്. തോക്കുമായി നിലയറുപ്പിച്ച സൈനികരുടെ കൂട്ടത്തിലൊരാൾ നിലത്ത് കിടക്കുന്ന ഇവരെ ചവിട്ടുകയും വലിച്ചഴക്കുകയും ചെയ്യുന്നു. തകർന്ന വാതിലിന് അടിയിലൂടെ കെട്ടിടത്തിലേക്ക് തടവുകാരോട് തിരികെ പോകാൻ ആജ്ഞാപിക്കുകയും ചെയ്യുന്നത് കാണാം. ബന്ദികളാക്കിയ രണ്ടുപേരും ഇഴഞ്ഞു നീങ്ങി കെട്ടിടത്തിലേക്ക് കടക്കാൻ നിൽക്കുമ്പോൾ വെടിവെച്ച് വീഴ്ത്തുന്നു.

Full View


ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ നി​ല​നി​ൽ​​ക്കേ, പു​തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും അ​ടി​യ​ന്ത​ര സ​ഹാ​യ ല​ഭ്യ​ത ത​ട​സ്സ​പ്പെ​ടു​ത്തു​യും ചെ​യ്ത് ഇ​സ്രാ​യേ​ൽ വം​ശ​ഹ​ത്യ തു​ട​രു​ക​യാ​ണെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന ആം​ന​സ്റ്റി ഇ​ന്റ​ർ​നാ​ഷ​ന​ൽ പറയുന്നത്.

ഏ​ഴ് ആ​ഴ്ച​ക്കു​ള്ളി​ൽ 500ല​ധി​കം ത​വ​ണ ഇ​സ്രാ​യേ​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ചു. വ്യാ​ഴാ​ഴ്ച തെ​ക്ക​ൻ ഗ​സ്സ​യി​ലും മ​ധ്യ ഗ​സ്സ​യി​ലും ഇ​സ്രാ​യേ​ൽ സൈ​ന്യം വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ ആം​ന​സ്റ്റി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് വി​മ​ർ​ശ​നം. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പ്ര​കാ​രം ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന് നി​ശ്ച​യി​ച്ച മ​ഞ്ഞ രേ​ഖ ക​ട​ന്നും ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് സം​ഘ​ട​ന ആ​രോ​പി​ച്ചു.

കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​സ്രാ​യേ​ൽ ത​യാ​റാ​കു​ന്ന​തി​​​ന്റെ ല​ക്ഷ​ണ​മൊ​ന്നു​മി​ല്ലെ​ന്ന് ആം​ന​സ്റ്റി ഇ​ന്റ​ർ​നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​ഗ്ന​സ് ക​ല്ല​മാ​ർ​ഡ് പ​റ​ഞ്ഞു. മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ളും അ​വ​ശ്യ സേ​വ​ന​ങ്ങ​ളും നി​യ​ന്ത്രി​ച്ചും ഗ​സ്സ​യി​ലെ ഫ​ല​സ്തീ​നി​ക​ളെ ശാ​രീ​രി​ക​മാ​യി ത​ക​ർ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബോ​ധ​പൂ​ർ​വം നി​ബ​ന്ധ​ന​ക​ൾ ചു​മ​ത്തി​യും ദ​യാ​ര​ഹി​ത ന​യ​ങ്ങ​ൾ ഇ​സ്രാ​യേ​ൽ തു​ട​രു​ക​യാ​ണ്.

ലോ​ക​ത്തെ വി​ഡ്ഡി​ക​ളാ​ക്ക​രു​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​ധ്യ ഗ​സ്സ​യി​ല ബു​റെ​യ്ജ് ക്യാ​മ്പി​ലും കി​ഴ​ക്ക​ൻ യൂ​നി​സി​ലു​മാ​ണ് ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഏഴ് ആഴ്ചക്കിടയിലുണ്ടായ വെടിനിർത്തൽ കരാർ ലംഘനങ്ങളിലൂടെ 347 ഫലസ്തീനികളെ​​യാണ് കൊല്ലപ്പെടുത്തിയത്. 889​പേർ​ക്കെങ്കിലും പരിക്കേറ്റു. രണ്ടു വർഷം പിന്നിട്ട ഗസ്സയിലെ ഇസ്രായേൽ വംശഹത്യയിൽ 70,000ത്തോളം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

Tags:    
News Summary - Israeli troops kill two Palestinians in Jenin as they try to surrender

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.